മത്സ്യത്തെ ബിയർ കുടിപ്പിച്ചു! മൃഗപീഡനമെന്നു സോഷ്യൽ മീഡിയ
Thursday, March 6, 2025 1:49 PM IST
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ ചിലർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ വൻ വിമർശനങ്ങൾക്കു വഴിവയ്ക്കാറുണ്ട്. ഇന്ത്യൻ റെയർ ക്ലിപ്സ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ഇപ്പോൾ ചർച്ചയായി മാറിയത്.
ഒരാൾ മത്സ്യത്തെ ബിയർ കുടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. രോഹു ഇനത്തിൽപ്പെട്ട മത്സ്യത്തിന്റെ വായിലേക്കാണ് ഇയാൾ ബിയർ ഒഴിച്ചുനൽകുന്നത്. മത്സ്യം ബിയർ കുടിക്കുന്നതും വീഡിയോയിൽ കാണാം.
സംഭവം ന്യായീകരിക്കാൻ കഴിയാത്തതാണെന്നും ഇയാൾക്കെതിരേ നടപടിയെടുക്കണമെന്നും നിർവധിപ്പേർ ആവശ്യപ്പെട്ടു. മൃഗപീഡനമായി കണക്കാക്കി ഇതിനെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം.
യോർക്ക് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണത്തിൽ മദ്യത്തിന്റെ ഉപയോഗം മത്സ്യങ്ങളുടെ സ്വഭാവത്തെ ബാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. വഴിതെറ്റാനും നീന്താൻ കഴിയാനാകാത്ത സാഹചര്യത്തിൽപ്പെടാനും സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.