സഹോദരങ്ങളുടെ തോളിലിരുന്ന് വധു ; പിന്നെ ഞാനായിട്ട് കുറയ്ക്കണോയെന്ന് വരൻ
Thursday, March 6, 2025 11:06 AM IST
ഇന്ത്യൻ വിവാഹങ്ങൾ പരന്പരാഗത ആചാര അനുഷ്ഠാനങ്ങൾക്കൊണ്ടു സന്പന്നമാണ്. വരന്റെയും വധുവിന്റെയും വിവാഹ വേദിയിലേക്കുള്ള സ്വീകരണച്ചടങ്ങാണ് ഏറ്റവും ആകർഷകം. ദന്പതികൾ എപ്പോഴും തങ്ങളുടെ വിവാഹം ആഡംബരപൂർണവും അവിസ്മരണീയമാക്കാനുമാണ് ശ്രമിക്കാറ്.
ഒരു വരന്റെയും വധുവിന്റെയും വിവാഹ വേദിയിലേക്കുള്ള വരവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വീഡിയോയിൽ, വധു സഹോദരന്റേയും ബന്ധുക്കളുടെയും തോളിലിരുന്നാണ് വരുന്നത്. ഇത് വധുവിന്റെ ഘോഷയാത്രയുടെ (ബറാത്ത്) ആകർഷണ കേന്ദ്രമായി മാറി.
അടുത്തത് വരന്റെ വരവായിരുന്നു. വധു ഇത്രയും ആഘോഷമായി വന്നെങ്കിൽ പിന്നെ ഞാനായിട്ട് കുറയ്ക്കണോ എന്നതുപോലെയായിരുന്നു വരന്റെ വരവ്. ജെസിബിയിലായിരുന്നു ഗംഭീര പ്രവേശനം. "വധുവിന്റെ പ്രവേശനം ഇങ്ങനെയാണെങ്കിൽ, വരന്റെ പ്രവേശനവും കുറവായിരിക്കില്ല" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ അലങ്കരിച്ച ഒരു ജെസിബി ദൂരെ നിന്നു വരുന്നതും അതിനു മുകളിൽ വരൻ നിൽക്കുന്നതും കാണാം.
'ത്രിപാഠി7ശ്രുതി' എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്നുമാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ,വീഡിയോയ്ക്ക് "ജെസിബി എൻട്രി" എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.