കടലിനു മുകളിൽ പറക്കുന്നതിനിടെ വിമാനവാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം
Wednesday, March 5, 2025 4:19 PM IST
അറ്റ്ലാന്റിക്ക് കടലിനു മുകളില്‍ കൂടി 35,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എമർജന്‍സി വാതിൽ തുറക്കാന്‍ യാത്രക്കാരൻ ശ്രമിച്ചത് പരിഭ്രാന്തി പരത്തി.
സ്പെയിനിലെ മാഡ്രിഡ് ബരാജാസ് എയർപോർട്ടില്‍നിന്നു വെനിസ്വലന്‍ തലസ്ഥാനമായ കാരാക്കസിലേക്ക് പോവുകയായിരുന്ന ട്രാന്‍സ്അറ്റ്ലാന്റിക്കിന്റെ പ്ലസ് അൾട്രാ ഫ്ലൈറ്റിലായിരുന്നു സംഭവം.
എമർജന്‍സി ഡോറിന് സമീപത്തിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവ് പെട്ടെന്ന് ചാടി എഴുന്നേറ്റ് വാതിൽ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇയാൾ ഡോറിന്റെ ലിവർ വലിക്കാന്‍ ശ്രമിക്കുന്നത് കണ്ട് മറ്റു യാത്രക്കാര്‍ ബഹളം വയ്ക്കുകയും തുടർന്ന് വിമാനത്തിലെ ക്രൂ അംഗങ്ങളെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.