അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ​ത് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ൽ​കി​യ വ​ജ്രം. 20,000 യു​എ​സ് ഡോ​ള​ർ (17.15 ല​ക്ഷം രൂ​പ) വി​ല​യു​ള്ള 7.5 കാ​ര​റ്റ് വ​ജ്ര​മാ​ണു മോ​ദി പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​ന് സ​മ്മാ​നി​ച്ച​ത്. വൈ​റ്റ് ഹൗ​സ് ഈ​സ്റ്റ് വിം​ഗി​ൽ നി​ല​വി​ൽ ഔ​ദ്യോ​ഗി​ക ഉ​പ​യോ​ഗ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​വ​ജ്രം.

യു​എ​സി​ലെ യു​ക്രൈ​ൻ അം​ബാ​സ​ഡ​ര്‍ ന​ല്‍​കി​യ​താ​ണ് വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ളി​ല്‍ ര​ണ്ടാ​മ​ത്. വ​സ്ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​ജ്ര​ത്തി​ന്‍റെ പി​ന്നാ​ണ് യു​ക്രൈ​ൻ അം​ബാ​സ​ഡ​ർ ന​ൽ​കി​യ​ത്. ഇ​തി​ന് 14,063 ഡോ​ള​ര്‍ വി​ല വ​രും.

ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ് ന​ല്‍​കി​യ 4,510 ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ബ്രേ​സ്‌​ലെ​റ്റ്, ഇം​പീ​ച്ച് ചെ​യ്യ​പ്പെ​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് സു​ക് യോ​ൾ യൂ​ണി​ന്‍റെ 7,100 ഡോ​ള​ർ വി​ല വ​രു​ന്ന ഫോ​ട്ടോ ആ​ൽ​ബം, മം​ഗോ​ളി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 3,495 ഡോ​ള​ർ വി​ല​യു​ള്ള പ്ര​തി​മ, ബ്രൂ​ണൈ സു​ൽ​ത്താ​ന്‍റെ 3,300 ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന വെ​ള്ളി പാ​ത്രം തു​ട​ങ്ങി​യ​വ​യും പ്ര​സി​ഡ​ന്‍റി​ന് ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളാ​ണ്.


വി​ദേ​ശ നേ​താ​ക്ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന 480 ഡോ​ള​റി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഭ​ര​ണ രം​ഗ​ത്തു​ള​ള​വ​ര്‍ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് യു​എ​സി​ലെ നി​യ​മം. ബൈ​ഡ​ൻ സ്ഥാ​ന​മൊ​ഴി​യു​ന്പോ​ൾ ഇ​ത് എ​ന്തു ചെ​യ്യു​മെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.