സൂ​ര്യ​നി​ല്‍ അ​തി​ഭ​യാ​ന​ക പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യെ​ന്നും സൗ​ര​ജ്വാ​ല ഭൂ​മി​യെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി ശാ​സ്ത്ര​ജ്ഞ​ര്‍. ഏ​റ്റ​വും ക​ഠി​ന​മാ​യ എ​ക്സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന എ​ക്സ്1.2 സൗ​ര​ജ്വാ​ല​യാ​ണ് ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത്.

അ​മേ​രി​ക്ക​യു​ടെ നാ​ഷ​ണ​ൽ ഓ​ഷ്യാ​നി​ക് ആ​ൻ​ഡ് അ​റ്റ്‌​മോ​സ്ഫെ​റി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍റെ സോ​ളാ​ര്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് ഇ​മേ​ജ​ര്‍ ഈ ​സൗ​ര​ജ്വാ​ല​യു​ടെ ചി​ത്രം പ​ക​ര്‍​ത്തി.

അ​ന്താ​രാ​ഷ്ട്ര സ​മ​യം ഇ​ന്ന​ലെ രാ​വി​ലെ 6.40ന് ​എ​ആ​ര്‍ 3947 എ​ന്ന സ​ണ്‍​സ്‌​പോ​ട്ട് റീ​ജ​ണി​ലാ​യി​രു​ന്നു സൗ​ര പൊ​ട്ടി​ത്തെ​റി. ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ദ​ക്ഷി​ണ അ​റ്റ്‌​ലാ​ന്‍റി​ക്കി​ലും ആ​ഫ്രി​ക്ക​യു​ടെ​യും ലാ​റ്റി​ന​മേ​രി​ക്ക​യു​ടെ​യും ഭാ​ഗ​ങ്ങ​ളി​ല്‍ റേ​ഡി​യോ സി​ഗ്ന​ലു​ക​ള്‍ ബ്ലാ​ക്ക്ഔ​ട്ട് ആ​യേ​ക്കാ​മെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു. ഹൈ-​ഫ്രീ​ക്വ​ന്‍​സി റേ​ഡി​യോ സി​ഗ്ന​ലു​ക​ളി​ലാ​ണ് പ്ര​ശ്നം നേ​രി​ടു​ക.


ചി​ല​യി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക​മാ​യി റേ​ഡി​യോ സം​പ്രേ​ഷ​ണം മു​ട​ങ്ങു​മ്പോ​ള്‍ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പൂ​ര്‍​ണ​മാ​യും സി​ഗ്ന​ല്‍ ല​ഭ്യ​മ​ല്ലാ​താ​യേ​ക്കും. ക​രു​ത്തു​റ്റ ആ​ര്‍ 3 വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന റേ​ഡി​യോ ബ്ലാ​ക്ക്ഔ​ട്ടാ​കു​മി​ത്. ഏ​റ്റ​വും പു​തി​യ സൗ​ര​ജ്വാ​ല ധ്രു​വ​ദീ​പ്‌​തി​ക്കും ചി​ല​പ്പോ​ള്‍ വ​ഴി​വ​ച്ചേ​ക്കാം