ആ പൂച്ചയാണോ ഞാനാണോ നിങ്ങൾക്ക് വലുത്! തന്നേക്കാൾ ഇഷ്ടം പൂച്ചയോട്; ഭർത്താവിനെതിരേ യുവതി
Tuesday, December 17, 2024 1:22 PM IST
കർണാടക ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം ഒരു അസാധാരണമായ ഹർജി എത്തി. ബംഗളൂരു സ്വദേശിയായ യുവാവിനെതിരേ ഭാര്യ നല്കിയതായിരുന്നു ഹർജി. ഭർത്താവു തന്നേക്കാള്‍ പ്രാധാന്യം നല്‍കുന്നത് വീട്ടിലെ പൂച്ചയ്ക്കാണ് എന്നായിരുന്നു യുവതിയുടെ പരാതി.
പൂച്ച തന്നെ പലവട്ടം മാന്തിയെന്നും പൂച്ചയുമായി ബന്ധപ്പെട്ടു വീട്ടിലെന്നും വഴക്കാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വീട്ടില്‍ നടക്കുന്ന സാധാരണ തർക്കങ്ങളാണിതെന്നു നിരീക്ഷിച്ച കോടതി, ഇത്തരം കാര്യങ്ങള്‍ വലിയ പ്രശ്നങ്ങളായി കോടതിയുടെ മുന്നിലെത്തുന്നതു നിയമസംവിധാനത്തെ ബുദ്ധിമുട്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.