5000 ഡ്രോണുകൾ പറന്നു, ആകാശത്ത് സമ്മാനങ്ങളുമായി സാന്താക്ലോസ്
Sunday, December 8, 2024 5:52 PM IST
ലോകമെന്പാടും ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. നക്ഷത്രങ്ങളും പുൽക്കൂടും ദീപാലങ്കാരങ്ങളും ഒരുക്കിയാണ് ക്രിസ്മസിനെ വരവേൽക്കാൻ ലോകമെന്പാടും തയാറെടുക്കുന്നത്. ഇതിൽ ഓരോ വർഷവും വ്യത്യസ്തമായ ആശയങ്ങൾ ഉൾപ്പെടുത്തി ക്രിസ്മസിനെ കളറാക്കാനും പലരും ശ്രമിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
5000 ഡ്രോണുകൾ ഒരുമിച്ച് പറത്തി ആകാശത്ത് സാന്താക്ലോസിനെ സൃഷ്ടിച്ചിരിക്കുകയാണ് ഒരു കൂട്ടം സാങ്കേതിക വിദഗ്ധർ. സ്കൈ എലമെന്റ്സ് ഡ്രോണുകൾ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഡ്രോണുകളിൽ പല നിറത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ചതാണ് സാന്താക്ലോസിനെ സൃഷ്ടിച്ചിരിക്കുന്നത്. സമ്മാനങ്ങളുമായി റെയിൻ ഡിയർ വലിക്കുന്ന വണ്ടിയിൽ വരുന്ന സാന്താക്ലോസിനെയാണ് ആകാശത്ത് വിരിയിച്ചിരിക്കുന്നത്.