വിമാനത്താവളം കാണാനെത്തിയതാണ്; പക്ഷേ പുറത്തേയ്ക്ക് വഴി കാണിച്ച് ജീവനക്കാരി
Thursday, December 5, 2024 5:12 PM IST
പ്രത്യേക യാത്രാ പദ്ധതികൾ ഒന്നുമില്ലാത്ത വിമാനത്താവളത്തിൽ കാഴ്ച കാണാനെത്തിയ രണ്ട് അതിഥികളിൽ ഒരാളെ പുറത്തേയ്ക്കുള്ള വഴി കാണിച്ച് ജീവനക്കാരി.
രണ്ട് കുരങ്ങുകളാണ് വിമാനത്താവളത്തിൽ എത്തിയത്. വലിയ തിരക്കുകളുള്ള സിംഗപ്പുർ ചാംഗി വിമാനത്താവളത്തിൽ അലസമായി കാഴ്ചകൾ കണ്ടുനടന്നതോടെയാണ് ജീവനക്കാരിയുടെ പിടിവീണത്.
ഇതിൽ ഒരു കുരങ്ങിനോട് പുറത്തേയ്ക്ക് പോകാൻ അഭ്യർഥിക്കുന്ന ജീവനക്കാരിയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കുരങ്ങുകളോട് പോലും വളരെ സൗമ്യമായാണ് ജീവനക്കാരി പെരുമാറുന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകായണ് ജീവനക്കാരി.
അതേസമയം ചാംഗി വിമാനത്താവളത്തില്‍ കുരങ്ങന്മാര് കയറുന്നത് സാധാരണ കാഴ്ചയാണെന്നാണ് റിപ്പോര്‍ട്ട്.