ഇ​സ്ര​യേ​ലി​ലെ ജോ​ർ​ദാ​ൻ താ​ഴ്‌​വ​ര​യി​ൽ ഖ​ന​ന​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ ച​ക്ര​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ക​ല്ലു​ക​ൾ​ക്കു 12,000 വ​ർ​ഷ​ത്തെ പ​ഴ​ക്കം. പു​രാ​ത​ന മ​നു​ഷ്യ​ൻ ക​ണ്ടു​പി​ടി​ച്ച ച​ക്ര​ങ്ങ​ൾ പോ​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​ദ്യ മാ​തൃ​ക​യാ​കാം ഇ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു ഗ​വേ​ഷ​ക​ർ.

ന​ടു​ഭാ​ഗ​ത്ത് സു​ഷി​ര​ങ്ങ​ളു​മാ​യി ക​ണ്ടെ​ത്തി​യ നി​ര​വ​ധി ക​ല്ലു​ക​ളി​ൽ 48 എ​ണ്ണ​ത്തി​ന് പൂ​ർ​ണ​മാ​യ സു​ഷി​ര​ങ്ങ​ളു​ണ്ട്. 36 എ​ണ്ണം ഭാ​ഗി​ക ദ്വാ​ര​ങ്ങ​ളു​ള്ള ത​ക​ർ​ന്ന ക​ല്ലു​ക​ളാ​യി​രു​ന്നു. 29 എ​ണ്ണം ഒ​ന്നോ ര​ണ്ടോ ഡ്രി​ൽ മാ​ർ​ക്കു​ക​ളു​ള്ള പൂ​ർ​ത്തി​യാ​കാ​ത്ത ക​ല്ലു​ക​ളും.

ക​ല്ലു​ക​ളു​ടെ ആ​കൃ​തി​യും അ​വ​യി​ല്‍ നി​ർ​മി​ച്ച ദ്വാ​ര​ങ്ങ​ളു​ടെ വ​ലി​പ്പ​വും ചൂ​ണ്ടി​ക്കാ​ട്ടി അ​വ മ​നു​ഷ്യ​ന്‍ ബോ​ധ​പൂ​ര്‍​വം നി​ര്‍​മി​ച്ച​വ​യാ​ണെ​ന്നു ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഹൈ-​റെ​സ​ല്യൂ​ഷ​ൻ 3ഡി ​മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഗ​വേ​ഷ​ക​ര്‍ ക​ല്ലു​ക​ളെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തി​യ​ത്. ച​ക്ര​ത്തി​നു സ​മാ​ന​മാ​യ ഈ ​ക​ല്ലു​ക​ൾ ഇ​സ്ര​യേ​ൽ, പാ​ല​സ്തീ​ൻ, ജോ​ർ​ദാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പു​രാ​ത​ന സം​സ്കാ​ര​മാ​യ ന​ട്ടു​ഫി​യ​ൻ​മാ​രു​ടേ​താ​ണ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.


ഗ​താ​ഗ​ത​ത്തി​നാ​യു​ള്ള ച​ക്ര​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു വ​ള​രെ മു​മ്പു​ത​ന്നെ ച​ക്ര​ങ്ങ​ളെ​ക്കു​റി​ച്ച് പു​രാ​ത​ന മ​നു​ഷ്യ​ൻ ചി​ന്തി​ച്ചി​രു​ന്നു​വെ​ന്ന് ഇ​തി​ൽ​നി​ന്നു മ​ന​സി​ലാ​ക്കാ​മെ​ന്നു ഹീ​ബ്രു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​ർ ലി​യോ​ർ ഗ്രോ​സ്മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

മ​നു​ഷ്യ​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി​രു​ന്നു ഈ ​ച​ക്ര​ക്ക​ല്ലു​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​ർ​ദാ​ൻ താ​ഴ്‌​വ​ര​യി​ലെ ന​ഹ​ൽ ഐ​ൻ-​ഗേ​വ് IIൽ ​ന​ട​ത്തി​യ ഖ​ന​ന​ത്തി​ലാ​ണ് ച​ക്രാ​കൃ​തി​യി​ലു​ള്ള ക​ല്ലു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.