160 രാജ്യങ്ങളുടെ ദേശീയഗാനം ആലപിക്കുന്ന മനുഷ്യന്; വെെറല്‍
Friday, November 22, 2024 12:41 PM IST
പലര്‍ക്കും കൗതുകകരമായ കഴിവുകള്‍ കാണുമല്ലൊ. അവ മറ്റുള്ളവരെ അമ്പരപ്പിക്കുക തന്നെ ചെയ്യും. സമൂഹ മാധ്യമങ്ങളുടെ കാലത്ത് ഇത്തരത്തിലുള്ള നിരവധിയാളുകള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടും.
അത്തരമൊരു മനഷ്യന് അങ്ങ് നേപ്പാളിലുമുണ്ട്. ദാല്‍ ബഹാദൂര്‍ എന്നാണ് ഇയാളുടെ പേര്. നിലവില്‍ ഉത്തരാഖണ്ഡിലെ അല്‍മോറയിലാണ് ഇയാളുള്ളത്. നല്ലൊരു ഗായകനാണ് ഇയാള്‍. എന്നാല്‍ അതല്ല ഇദ്ദേഹത്തിന്റെ പ്രത്യേകത.
ഈ പ്രതിഭയ്ക്ക് 160-ലധികം രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിക്കാന്‍ കഴിയും എന്നതാണ് സവിശേഷത. ദേശീയ ഗാനങ്ങള്‍ ആലപിക്കുന്നതിനുള്ള ദല് ബഹാദൂറിന്റെ അഭിനിവേശം 2015 ലാണ് ആരംഭിച്ചത്. യൂട്യൂബ് വഴിയുംവിദേശത്തുള്ള സൂഹൃത്തുക്കള്‍ വഴിയുമൊക്കെയാണ് ഇദ്ദേഹം രാജ്യങ്ങളുടെ ദേശീയഗാനം പഠിച്ചത്.
വെറുതെ ആലപിക്കുകയല്ല ഇദ്ദേഹം ചെയ്യുക. മറിച്ച് കൃത്യമായി ഉച്ചരിക്കുകയും ഭാവം പകരുകയും ചെയ്താണ് ആലാപനം. അമേരിക്ക, ചൈന, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളുടെയും ദേശീയഗാനം ഈ മനുഷ്യന് ഹൃദ്യമായി ആലപിക്കും.
അദ്ദേഹത്തിന്റെ വ്യക്തവും ശ്രുതിമധുരവുമായ ശബ്ദം, തികഞ്ഞ ഉച്ചാരണത്തോടൊപ്പം, ശ്രോതാക്കളെ വിസ്മയിപ്പിക്കും. ഈ കഴിവ് നിമിത്തം നേപ്പാള്‍ സര്‍ക്കാരില്‍ നിന്ന് വിശ്വ രാഷ്ട്രഗാന്‍ യാത്രി റാംജി നേപ്പാളി എന്ന പദവികള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തു.
താന്‍ പോകുന്നിടത്തെല്ലാം മറ്റൊരു രാജ്യത്തുനിന്നുള്ള ആരോ അവരുടെ ദേശീയഗാനം ആലപിക്കുന്നത് കേള്‍ക്കുമ്പോള്‍ ആളുകള്‍ അമ്പരക്കാറുണ്ടെന്നും അത് അവരെ ആഴത്തില്‍ സ്പര്‍ശിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം, നേപ്പാളില്‍ നിന്നുള്ള ഒരാള്‍ക്ക് വിവിധ രാജ്യങ്ങളുടെ ഗാനങ്ങള്‍ എങ്ങനെ ആലപിക്കാന്‍ കഴിയുന്നുവെന്നതില്‍ മറ്റുള്ളവര്‍ അത്ഭുതം പ്രകടിപ്പിക്കുകയാണ് നെറ്റിസണ്‍സ്....