ന​മ്മു​ടെ ഭാ​ഷ​ക​ള്‍​ക്ക് ര​സ​ക​ര​മാ​യ ഒ​രു കു​ഴ​പ്പ​മു​ണ്ട​ല്ലൊ. അ​താ​യ​ത് ആ​ല​ങ്കാ​രി​ക​മാ​യി പ​റ​യു​ന്ന പ​ല​തും സാ​ധാ​ര​ണ അ​ര്‍​ഥ​ത്തി​ല്‍ മ​റ്റൊ​ന്നാ​യി​രി​ക്കു​മ​ല്ലൊ. "ഒ​ന്നേ ഉ​ള്ളെ​ങ്കി​ലും ഒ​ല​യ്ക്ക​യ്ക്ക് അ​ടി​ക്ക​ണം', "പ​യ്യെ​ത്തി​ന്നാ​ല്‍ പ​ന​യും തി​ന്നാം' ഇ​ങ്ങ​നെ​യൊ​ക്കെ​യു​ള്ള ചി​ല ഭാ​ഷ്യ​ങ്ങ​ള്‍ ഭം​ഗ്യ​ന്ത​രേ​ണ​യു​ള്ള​താ​ണ​ല്ലൊ. പ​ഴ​ഞ്ചൊ​ല്ല് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ചെ​യ്താ​ല്‍ ഒ​ല​ക്ക കൊ​ണ്ട് അ​ടി​യേ​റ്റ് കു​ട്ടി​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കി​ല്ലെ.

ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ര​സ​മാ​യ കാ​ര്യ​ങ്ങ​ള്‍ കാ​ണ​പ്പെ​ടു​ന്ന ഒ​ന്നാ​ണ​ല്ലൊ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍. ചി​ല കു​ട്ടി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് അ​ധ്യാ​പ​ക​രെ കു​റ​ച്ച​ല്ല ചി​രി​പ്പി​ക്കാ​റ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​ത്ത് ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്താ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ഓ​ണ്‍​ലൈ​നി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ പ്ര​തി​ക​ര​ണം ആ​ളു​ക​ളെ ചി​രി​പ്പി​ക്കു​ന്നു. ച​രി​ത്ര​പ​രീ​ക്ഷ ഉ​ത്ത​ര​ക്ക​ട​ലാ​സി​ലാ​ണ് സം​ഗ​തി. ചോ​ദ്യം "ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര​മെ​ന്ന് വാ​ഴ്ത്ത​പ്പെ​ടു​ന്ന 1857-ലെ ​ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​യി​രു​ന്നു. "1857-ലെ ​ക​ലാ​പ​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ക' എ​ന്നാ​താ​ണ് ചോ​ദ്യ​രൂ​പം.


കു​ട്ടി അ​ത് അ​ക്ഷ​രം​പ്ര​തി പാ​ലി​ച്ചു. ക​ലാ​പ​ത്തി​ന്‍റെ വി​ശ​ദ​മാ​യ ച​രി​ത്ര വി​വ​ര​ണം ന​ല്‍​കു​ന്ന​തി​നു​പ​ക​രം, വി​ദ്യാ​ര്‍​ഥി ഒ​രു ടോ​ര്‍​ച്ചിന്‍റെ ചി​ത്രം വ​ര​ച്ചു. ചു​രു​ക്ക​ത്തി​ല്‍ "1857 ലെ ​ക​ലാ​പം' എ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന​തി​ലേ​ക്ക് ടോ​ര്‍​​ച്ച് ക​ത്തി​ച്ചു​വ​ച്ചി​രി​ക്കു​ന്നു.

ഈ ​ഉ​ത്ത​രം ടീ​ച്ച​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​തി​ന്‍റെ "സ​ര്‍​ഗാ​ത്മ​ക​ത' ചി​രി​ക്ക് വ​കന​ല്‍​കി. എ​ന്താ​യാ​ലും പൂ​ജ്യം മാ​ര്‍​ക്കാ​ണ് ടീ​ച്ച​ര്‍ ഈ ​വെ​ട്ട​ത്തി​ന് കൊ​ടു​ത്ത​ത്. കു​ട്ടി​യു​ടെ ഉ​ത്ത​രം നെ​റ്റി​സ​ണ്‍​സി​നും ചി​രി ന​ല്‍​കി.