"നി​ങ്ങ​ൾ ഗ​ർ​ഭി​ണി​യാ​ണ്'- മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ച്ച സ​ന്ദേ​ശം വാ​യി​ച്ച യു​വ​തി​ക​ൾ ഞെ​ട്ടി​പ്പോ​യി. കാ​ര​ണം അ​വ​ർ അ​വി​വാ​ഹി​ത​രാ​യി​രു​ന്നു! ഒ​രു ഗ്രാ​മ​ത്തി​ലെ 35ലേ​റെ അ​വി​വാ​ഹി​ത​രാ​യ യു​വ​തി​ക​ൾ​ക്കാ​ണു ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ട് മൊ​ബൈ​ലി​ൽ സ​ന്ദേ​ശം എ​ത്തി​യ​ത്.

സ​ന്ദേ​ശം വ​ന്ന​താ​ക​ട്ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​നി​ത-​മാ​തൃ​ശി​ശു സം​ര​ക്ഷ​ണ വ​കു​പ്പി​ൽ​നി​ന്നും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ലെ ര​മ​ണ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

വി​വാ​ഹം ക​ഴി​ക്കാ​തെ, പു​രു​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​തെ ത​ങ്ങ​ളെ​ന്നെ ഗ​ർ​ഭി​ണി​യാ​യെ​ന്ന് ആ​ലോ​ചി​ച്ച് യു​വ​തി​ക​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലും ക​ടു​ത്ത ആ​ശ​ങ്ക​യി​ലു​മാ​യി. സം​ഭ​വം ഗ്രാ​മ​ത്തി​ലാ​കെ പ​ര​ക്കു​ക​യും പ​രാ​തി ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു.


ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ണ്ടാ​യ പി​ഴ​വാ​ണ് അ​വി​വാ​ഹി​ത​രു​ടെ ഗ​ർ​ഭ​ത്തി​നു പി​ന്നി​ലെ​ന്ന് ഒ​ടു​വി​ൽ ക​ണ്ടെ​ത്തി. വ്യ​ത്യ​സ്ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ശേ​ഖ​രി​ച്ച ആ​ധാ​ർ കാ​ർ​ഡു​ക​ൾ മാ​റി​പ്പോ​യ​താ​ണു പി​ഴ​വി​നു കാ​ര​ണ​മെ​ന്നു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

അ​വ​ർ യു​വ​തി​ക​ളോ​ടു മാ​പ്പു പ​റ​യു​ക​യും തെ​റ്റു​പ​റ്റി​യ രേ​ഖ​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.