നാ​ട്ടി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ക​ണ്ണ​ട​ച്ച് തു​റ​ക്കു​ന്ന​തി​ലും വേ​ഗ​ത്തി​ല്‍ ആ​യ​പ്പോ​ള്‍ അ​ധി​കാ​രി​ക​ള്‍ കൊ​ണ്ടു​വ​ന്ന ഒ​ന്നാ​ണ​ല്ലൊ ദൃ​ശ്യം പ​ക​ര്‍​ത്ത​ല്‍. ന​മ്മു​ടെ നാ​ട്ടി​ല്‍ മാ​ത്ര​മ​ല്ല ലോ​ക​ത്ത് പ​ല​യി​ട​ത്തും സ​ദാ ക​ണ്ണു​ക​ള്‍ തു​റ​ന്ന് കാ​മ​റ​ക​ള്‍ ഇ​രി​ക്കു​ന്നു​ണ്ട്.

പി​ഴ ഈ​ടാ​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ പ​ല​രും ആ​ക്‌​സി​ലേ​റ്റ​റി​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് കു​റ​ച്ച്. എ​ന്നാ​ലും ചി​ല വി​രു​ത​ന്‍​മാ​ര്‍ എ​ന്തെ​ങ്കി​ലും കു​ബു​ദ്ധി കാ​ട്ടി ട്രാ​ഫി​ക് പോ​ലീ​സി​നെ പ​റ്റി​ക്കും. ക​ഴി​ഞ്ഞ​യി​ടെ ന്യൂ​സി​ലാ​ന്‍​ഡി​ലെ ഒ​രു ഹൈ​വേ​യി​ല്‍ ഒ​രാ​ള്‍ കാ​മ​റ​ക്ക​ണ്ണ് പൊ​ത്തി ഇ​ത്ത​ര​ക്കാ​രെ സ​ഹാ​യി​ക്കു​ക​യു​ണ്ടാ​യി.

"ശെ​ടാ ഇ​തെ​ന്തു​പ​റ്റി'​യെ​ന്ന് ക​രു​തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പോ​ലീ​സ് ഈ ​ആളെ തി​രി​ച്ച​റി​ഞ്ഞ​ത്. ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ച അ​വ​ര്‍ ആ​ളെ ക​ണ്ട് ആ​കെ ചി​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. കാ​ര​ണം ഈ ​കേ​സി​ലെ ആ​ള് ഒ​രു മൈ​ന​യാ​യി​രു​ന്നു.

ന്യൂ​സി​ലാ​ന്‍​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഏ​ജ​ന്‍​സി ഫേ​സ്ബു​ക്കി​ല്‍ പ​ങ്കി​ട്ട വീ​ഡി​യോ​യി​ല്‍ ഓ​ക്‌ലാന്‍​ഡി​ന് സ​മീ​പ​മു​ള്ള ട്രാ​ഫി​ക് കാ​മ​റ​യാ​ണു​ള്ള​ത്. അ​തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​മു​ണ്ട്. എ​ന്നാ​ല്‍ പൊ​ടു​ന്ന​നെ ഈ ​പ​ക്ഷി ചി​ല​ച്ചു​കൊ​ണ്ട് കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ ഇ​രി​ക്കു​ന്നു.


ശേ​ഷം "ഇ​താ​രെ​ടാ ഈ ​ഒ​റ്റ​ക്ക​ണ്ണ​ന്‍' എ​ന്ന് കു​റേ പ​രി​ശോ​ധി​ക്കു​ന്നു. ഈ ​സ​മ​യം വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്ന​ത് കാ​മ​റ​യി​ല്‍ വ്യ​ക്ത​മാ​കു​ന്നി​ല്ല. ഒ​ടു​വി​ല്‍ ഈ ​പ​ക്ഷി പ​റ​ന്ന​ക​ന്ന​പ്പോ​ഴാ​ണ് ഹൈ​വേ ട്രാ​ഫി​ക് പോ​ലീ​സി​ന് ആ​ശ്വാ​സ​മാ​യ​ത്.

ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ സെ​ന്‍​സേ​ഷ​നാ​യി മാ​റി​യ ഈ ​പ​ക്ഷി​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "റോ​ഡ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ എ​ല്ലാ കാ​മ​റ​ക​ളും മ​റ​യ്ക്കാ​ന്‍ ഒ​രു പ​ക്ഷി​യെ പ​രി​ശീ​ലി​പ്പി​ക്കു​ക' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.