വീ​റും വാ​ശി​യും നി​റ​ഞ്ഞ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ച്ച​ല്ലൊ. ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ ക​മ​ലാ ഹാ​രീ​സി​നെ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ല്ലൊ.

മു​മ്പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ട്രം​പ് അ​ന്നേ അ​ദ്ദേ​ഹ​ത്തിന്‍റെ സ്വ​ഭാ​വ സ​വി​ശേ​ഷ​ത നി​മി​ത്തം ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. നിരവധി ആരാധകരാണ് ഇദ്ദേഹത്തിന് ലോകമെമ്പാടുമുള്ളത്.

ഒ​രു മ​നു​ഷ്യ​നെ പോ​ലു​ള്ള ഒ​മ്പ​തു​പേ​ര്‍ ഉ​ണ്ടെ​ന്ന കാ​ര്യം കേ​ട്ടി​രി​ക്കു​മ​ല്ലൊ. അ​ത്ത​ര​ത്തി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ അ​പ​ര​ന്‍ ഒ​രാ​ള്‍ പാ​ക്കി​സ്ഥാ​നി​ല്‍ ഉ​ണ്ട്. ഒ​രു കു​ല്‍​ഫി വി​ല്‍​പ്പ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം കു​റ​ച്ചു​നാ​ളു​ക​ള്‍​ക്ക് മു​മ്പ് വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

പ​ഞ്ചാ​ബി​ലെ സ​ഹി​വാ​ള്‍ ജി​ല്ല​യു​ടെ തെ​രു​വു​ക​ളി​ല്‍ കു​ല്‍​ഫി വ​ണ്ടിയുമായി ന​ട​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തെ അ​ന്നാ​ട്ടു​കാ​ര്‍ "ചാ​ച്ചാ ബ​ഗ്ഗ' എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. "ഏ​യ് കു​ല്‍​ഫി... കു​ല്‍​ഫി! ആ... ​ഖോ​യാ കു​ല്‍​ഫി, കു​ല്‍​ഫി, കു​ല്‍​ഫി' എ​ന്നും പാ​ടി ന​ട​ക്കു​ന്ന ഇ​ദ്ദേ​ഹം ഒ​രു താ​രം​ത​ന്നെ​യാ​ണ്.


ഇ​പ്പോ​ഴി​താ ട്രം​പി​ന്‍റെ വി​ജ​യം നി​മി​ത്തം നെ​റ്റി​സ​ണ്‍​സ് വീ​ണ്ടും ഇ​ദ്ദേ​ഹ​ത്തി​ന് പി​റ​കെ കൂ​ടി​യി​രി​ക്കു​ന്നു. ഇ​ദ്ദേ​ഹ​ത്തിന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​വ​ര്‍ ഷെ​യ​ര്‍ ചെ​യ്യു​ക​യാ​ണ്. ശ​രി​ക്കു​മു​ള്ള ട്രം​പ് ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടാ​ല്‍ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന കൗ​തു​ക​ത്തി​ലാ​ണ് നെ​റ്റി​സ​ണ്‍​സ് പ​ല​രു​മു​ള്ള​ത്.