നൂ​ത​ന കാ​ല​ത്ത് ധാ​രാ​ളം പ​രീ​ക്ഷ​ണ​ങ്ങ​ള്‍ അ​ര​ങ്ങേ​റാ​റു​ണ്ട​ല്ലൊ. പ്ര​ത്യേ​കി​ച്ച് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ചു​വ​ടു​പി​ടി​ച്ച്. വെ​ഡിം​ഗ് കാ​ര്‍​ഡു​ക​ളും ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് പാ​ത്രം ആ​കാ​റു​ണ്ട്. അ​ത്ത​ര​മൊ​ന്നിന്‍റെ കാ​ര്യ​മാ​ണി​ത്.

അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒരു ​വി​വാ​ഹ​ക്ഷ​ണ​പ​ത്രി​ക കാ​ഴ്ച​ക്കാ​രി​ല്‍ ഏ​റെ കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന ഒ​ന്നാ​ണ്. കാ​ര​ണം ഐ​ഫോ​ണി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഈ ​വി​വാ​ഹ ക്ഷ​ണകാ​ര്‍​ഡ്.

ഋ​ഷ​ഭ് കാ​ര്‍​ഡ്‌​സ് ആ​ണ് ഈ ​പ​ത്രി​ക ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച​ത്. പൂ​ജ​യും വി​ന​യും ആ​ണ് ഈ ​കാ​ര്‍​ഡി​ലെ വ​ധൂ​വ​ര​ന്‍​മാ​ര്‍. മൂ​ന്ന് പേ​ജു​ക​ള്‍ ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ഒ​രു ബു​ക്ക്‌ലെറ്റ്-​സ്‌​റ്റൈ​ല്‍ ലേ​ഔ​ട്ട് ഫീ​ച്ച​ര്‍ ചെ​യ്യു​ന്ന ഒ​രു ഐ​ഫോ​ണ്‍ ആ​ണ് ഈ ​കാ​ര്‍​ഡ്.

ഫോ​ണി​ന്‍റെ വാ​ള്‍​പേ​പ്പ​റി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ ദ​മ്പ​തി​ക​ളു​ടെ ഫോ​ട്ടോ പ​ശ്ചാ​ത്ത​ലമാ​യി പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു. വാ​ട്‌​സ്ആ​പ്പി​നോ​ട് സാ​മ്യ​മു​ള്ള മൂ​ന്ന് ലെ​യ​റു​ക​ളാ​യി കാ​ര്‍​ഡ് വി​ക​സി​ച്ചു. വി​വാ​ഹ വേ​ദി ക​ണ്ടെ​ത്തു​ന്ന​തി​ന് ഗൂ​ഗി​ള്‍ മാ​പ്സ് ആ​ക്സ​സ് ചെ​യ്യു​ന്ന​തി​നു​ള്ള ഒ​രു ക്യു​ആ​ര്‍ കോ​ഡും മ​ന്ത്ര​ത്തോ​ടൊ​പ്പ​മു​ള്ള ഗ​ണ​പ​തി​യു​ടെ പ​ര​മ്പ​രാ​ഗ​ത ചി​ത്ര​വും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വൈ​റ​ലാ​യി മാ​റി​യ കാ​ര്‍​ഡി​നി​ന് നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ച്ചു. ചി​ല കാ​ഴ്ച​ക്കാ​ര്‍ ഈ ​ആ​ശ​യം ര​സ​ക​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​പ്പോ​ള്‍ മ​റ്റു​ള്ള​വ​ര്‍ ഇതിന്‍റെ ഔ​ചി​ത്യ​ത്തെ ചോ​ദ്യം ചെ​യ്തു. "വ​ള​രെ അ​ദ്വി​തീ​യ​വും മ​നോ​ഹ​ര​വു​മാ​യ കാ​ര്‍​ഡ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.