"ഇങ്ങനെയും സ്റ്റൈല്‍ ആകാം'; വേറിട്ട് മുടി അലങ്കരിക്കുന്ന യുവതി
Tuesday, November 5, 2024 10:32 AM IST
പലതരം ഫാഷനുകള്‍ നമുക്കിടയില്‍ രൂപപ്പെടാറുണ്ടല്ലൊ. വസ്ത്രങ്ങളിലും മുടിയിലുമാണ് ഏറ്റവും പരീക്ഷണം നടക്കാറുള്ളത്. മുടിയില്‍ പലരും ആളുകളെ ഞെട്ടിക്കുന്ന സ്റ്റെെല്‍ തീര്‍ക്കാറുണ്ട്.
പുതിയ പുതിയ രീതികള്‍ക്കായി അവര്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും. പരീക്ഷണങ്ങള്‍ പലതും സമൂഹ മാധ്യമങ്ങളിലും എത്തും. ഇപ്പോഴിതാ ഒരു സ്ത്രീ തന്റെ മുടി വ്യത്യസ്ത രീതിയില്‍ ചീകുന്ന കാഴ്ച ചര്‍ച്ചയാകുന്നു.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ ഒരു യുവതി തന്റെ തലയ്ക്ക് മുകളിലായി ഒരു പാത്രം വയ്ക്കുന്നു. പിന്നീട് മുടി കോതി അതിനെ മൂടുന്നു. ചുരുക്കത്തില്‍ തലമുടിക്കുള്ളിലായി ഈ പാത്രമുണ്ട്. അവരുടെ മുടി ഉയര്‍ന്ന പഫ് സ്റ്റൈലില്‍ കാണപ്പെടുന്നു.
അചിന്തനീയവും വിചിത്രവുമായ ഈ ഹെയര്‍സ്റ്റെെല്‍ നെറ്റിസണ്‍സിനെ അമ്പരപ്പിച്ചു. ചിലര്‍ ഇതിനെ പ്രശംസിച്ചപ്പോള്‍ ചിലര്‍ വിമര്‍ശനമുന്നയിച്ചു. "അവള്‍ക്ക് ഇനി ഹെല്‍മെറ്റ് ആവശ്യമില്ല' എന്നാണൊരാള്‍ കുറിച്ചത്.