"തങ്കലിപികള്'; ഇന്ത്യയിലെ ഏറ്റവും വിലയേറിയ വിവാഹ കാര്‍ഡ്
Friday, November 1, 2024 12:06 PM IST
വിവാഹത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണല്ലൊ വെഡിംഗ് കാര്‍ഡ്. ആളുകളെ ക്ഷണിക്കാനായിട്ടുള്ള ഈ പത്രിക എത്രയും ഭംഗിയുള്ളതായിരിക്കണം എന്ന് വരന്റെയും വധുവിന്റെയും കുടുംബം ഒരുപോലെ ആഗ്രഹിക്കാറുണ്ട്.
ഇക്കാലത്ത് പലരും എഐയുടെ സഹായം വഴി വെറൈറ്റി കാര്‍ഡുകള്‍ അച്ചടിക്കാറുണ്ട്. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് സ്വല്പം വിലപിടിപ്പുള്ള കല്യാണപ്പത്രികയുടെ കാര്യമാണ്. അതായത് ഇന്ത്യയിലെ ഏറ്റവും വിലയേറിയ വിവാഹ കാര്‍ഡിന്റെ കാര്യം.
ഫിറോസാബാദിലെ ആഗ്ര ഗേറ്റില്‍ ലാലാ രവീന്ദ്ര നാഥ് കനയ്യ ലാല്‍ സരഫ ഷോപ്പ് നടത്തുന്ന ലക്കി ജിന്‍ഡാല്‍ ആണ് ഈ കാര്‍ഡിന് പിന്നില്‍. ഇദ്ദേഹം സൗന്ദര്യവും ആഡംബരവും സമന്വയിപ്പിച്ച് തിളക്കമുള്ള കാര്‍ഡുകള്‍ തീര്‍ക്കുന്നു. യഥാര്‍ഥ സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് ഇത് നിര്‍മിക്കുന്നത്.
10,000 മുതല്‍ 11 ലക്ഷംവരെയാണ് ഈ കാര്‍ഡിന്റെ വില. ഒരു പരീക്ഷണാര്‍ഥം ലക്കി തുടങ്ങിയ പദ്ധതി വിജയിച്ചു. ഒരു മതിപ്പ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്കിടയില്‍ ഈ ക്ഷണ പത്രിക വൈറലായി.
നിരവധിപേര്‍ ഇപ്പോള്‍ ഇത്തരം കാര്‍ഡ് ഓര്‍ഡര്‍ ചെയ്യുന്നതായി അദ്ദേഹം പറയുന്നു. ഓരോ കാര്‍ഡും ശുദ്ധമായ സ്വര്‍ണം, വെള്ളി എന്നിവയില്‍ നിന്ന് സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്യാന്‍ തങ്ങള്‍ പരിശ്രമിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
നേരത്തെ, കല്യാണക്കുറികള്‍ ആളുകള്‍ കാലം കഴിയുമ്പോള്‍ വലിച്ചെറിയുകയായിരുന്നത്രെ പതിവ്. എന്നാല്‍ ഇതോടെ വിലയേറിയ കാര്‍ഡുകള്‍ അവര്‍ എന്നും സൂക്ഷിക്കുമെന്ന് ലക്കി പറയുന്നു. കല്യാണക്കുറി ഒരു പ്രിയപ്പെട്ട ഓര്‍മ്മപ്പെടുത്തലാണെന്ന് ആളുകള്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.