സ്മാര്‍ട്ട് ഹോം ജിം; ഐഐടി വിദ്യാര്‍ഥികളെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Saturday, October 26, 2024 11:42 AM IST
ദിവസേന പലതരം കണ്ടുപിടിത്തങ്ങള്‍ നടക്കുന്നുണ്ടല്ലൊ. അവയില്‍ പലതും ജനപ്രിയമായി മാറും. ഇത്തരത്തിലൊന്നായി മാറാനിടയുള്ള ഒന്ന് കഴിഞ്ഞയിടെ ഷാര്‍ക്ക് ടാങ്ക് ഇന്ത്യയില്‍ ഇത് എത്തുകയുണ്ടായി.
ബിസിനസ് റിയാലിറ്റി ടെലിവിഷന്‍ പരമ്പരയാണ് ഷാര്‍ക്ക് ടാങ്ക് ഇന്ത്യ. ഒരു സ്മാര്‍ട്ട് ഹോം ജിം ഐഐടി ഡല്‍ഹി ബിരുദധാരികള്‍ ഇവിടെ അവതരിപ്പിക്കുകയുണ്ടായി. വിദ്യാര്‍ഥികളായ അമന് റായ്, അനുരാഗ് ദൈനി, അമല്‍ ജോര്‍ജ് മേച്ചിറാക്കല്, രോഹിത് പട്ടേല്‍ എന്നിവരാണ് ഈ സംരംഭത്തിന് പിന്നില്‍.
ഒതുക്കമുള്ളതും മികച്ചതുമായ ഒരും ജിം ആണിത്. വീടിനുള്ളില്‍ത്തന്നെ അല്ലെങ്കില്‍ വളരെ കുറച്ച് സ്ഥലത്തിനുള്ളില്‍ ഈ ജിം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സടക്കമുള്ള കാര്യങ്ങളുടെ സഹായത്തോടെ 150ല്‍ അധികം വര്‍ക്കൗട്ടുകള്‍ ഇതില്‍ ചെയ്യാന്‍ കഴിയുമത്രെ.
ഈ ജിമ്മിന്റെ കാര്യം വ്യവസായി ആനന്ദ് മഹീന്ദ്രയുടെയും ശ്രദ്ധനേടി. അദ്ദേഹം ഇത് എക്സില്‍ പങ്കുവയ്ക്കുകയുണ്ടായി. ആഗോള സാധ്യതയുള്ള ഒരു ഉല്‍പ്പന്നം എന്നാണ് സൈബറിടം ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ "ഇത് യഥാര്‍ഥത്തില്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ നിന്നുള്ള ഒരു അപഹരണമാണ്. ഇത് ഇതിനകം തന്നെ ഷാര്‍ക്ക് ടാങ്ക് യുഎസ്എയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്' എന്നാണ് ഒരാള്‍ ചൂണ്ടിക്കാട്ടിയത്.