വാന്‍ ഗോഗിന്റെ നക്ഷത്രരാത്രിയെ അനുസ്മരിപ്പിക്കുന്ന കാനഡയിലെ ആകാശം
Monday, October 14, 2024 2:28 PM IST
ഒരു ഡച്ച് പോസ്റ്റ്-ഇംപ്രഷനിസ്റ്റ് ചിത്രകാരനായിരുന്നു വിന്‍സെന്റ് വില്ലെം വാന്‍ ഗോഗ്. പാശ്ചാത്യകലയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തവും സ്വാധീനവുമുള്ള വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം.
1889ല്‍ അദ്ദേഹം വരച്ച ഒരു ഓയില്‍-ഓണ്‍-കാന്‍വാസ് പെയിന്റിംഗാണ് സ്റ്റാറി നൈറ്റ്. സൂര്യോദയത്തിന് തൊട്ടുമുമ്പ്, ഒരു സാങ്കല്‍പ്പിക ഗ്രാമം എങ്ങനെ എന്നതാണ് ആ ചിത്രത്തിലുള്ളത്. അടുത്തിടെ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ തെളിഞ്ഞ ആകാശം ഈ സ്റ്റാറി നൈറ്റിനെ ഓര്‍മിപ്പിച്ചു.
ഒട്ടാവ നിവാസികള്‍ ഫേസ്ബുക്കില്‍ പങ്കിട്ട ചിത്രത്തില്‍ വിസ്മയിപ്പിച്ച മേഘങ്ങളെ കാണാം. ആളുകളില്‍ അത് വലിയ കൗതുകമുണര്‍ത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. വൈറലായി മാറിയ പോസ്റ്റിന് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു.
"
വളരെ അത്ഭുതം! ഒരുപക്ഷേ, ഇത്തരത്തിലുള്ള മേഘങ്ങളായിരിക്കാം വാന്‍ ഗോഗിനെ പ്രചോദിപ്പിച്ചത്' എന്നാണൊരാള്‍ കുറിച്ചത്. "ഇത് ഒരേ സമയം ഭയപ്പെടുത്തുന്നതും മനോഹരവുമാണ്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. എന്നാല്‍ ഭയയ്ക്കാനില്ലെന്നും ഇത് "മമ്മറ്റസ് മേഘങ്ങള്‍' ആണെന്ന് വിദഗ്ധര്‍ പറഞ്ഞു.