ഓഗിയുടെ ശബ്ദം അനുകരിക്കുന്ന പാനിപൂരി വില്പനക്കാരന്; വൈറല്‍
Monday, October 14, 2024 10:21 AM IST
ലോകമെമ്പാടും ലക്ഷോപലക്ഷം ആരാധകരുള്ള ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമാണല്ലൊ ഓഗി. ഓഗി പൂച്ചയും മൂന്ന് പാറ്റകളും നടത്തുന്ന പരാക്രമം കുട്ടികളെ ചിരിപ്പിക്കും. ഡീ ഡീ, മാര്‍ക്കി, ജോയി എന്നിവയാണ് പാറ്റകള്‍.
ആളുകള്‍ ഏറ്റവും ശ്രദ്ധിക്കുന്ന ഒന്നാണ് ഓഗിയുടെ ശബ്ദം. ഇപ്പോഴിതാ ഈ ശബ്ദം അനുകരിച്ച ഒരു പാനിപൂരി വില്പനക്കാരന് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ദൃശ്യങ്ങളില്‍ ഈ കച്ചവടക്കാരന് തന്റെ വണ്ടിയുമായി ഒരു തെരുവിലൂടെ നടക്കുകയാണ്. അതിനിടെ ഓഗി എന്ന കഥാപാത്രമായി മാറി വില്പ്പനക്കാരന് തന്റെ കഴിവ് പ്രകടിപ്പിക്കുന്നു. "ഹേ ഭയ്യാ, ഗോല്‍ഗപ്പേ ഔര്‍ വോ ഭീ മസാലേദാര്... മേം ഭി ഖാവുങ്ക ഭയ്യാ (ഹേയ് സഹോദരാ, ഗോള്ഗപ്പേ, അതും മസാല കൊണ്ട് നിറഞ്ഞിരിക്കുന്നു...ഞാനും കഴിക്കും)' എന്നാണ് ഇയാള്‍ ഓഗിയുടെ ശബ്ദത്തില്‍ വിളിച്ചുപറയുന്നത്.
'ഓഗി ആന്‍ഡ് ദ കോക്ക്റോച്ചുകളുടെ' ആരാധകരെ ഇത് സന്തോഷിപ്പിക്കുന്നു. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "രസകരമായ കച്ചവടതന്ത്രം' എന്നാണൊരാള്‍ കുറിച്ചത്.