ദീ​പാ​വ​ലി​ക്ക് "ബാ​ർ​ബി' വ​രും ഇ​ന്ത്യ​ൻ സ്റ്റൈ​ലി​ൽ
Friday, October 11, 2024 12:35 PM IST
ലോ​ക​മെ​ന്പാ​ടു​മു​ള്ള കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട പാ​വ​ക്കു​ട്ടി​യാ​ണു ബാ​ർ​ബി. ദീ​പ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​യ ദീ​പാ​വ​ലി ദി​ന​ത്തി​ൽ പു​ത്ത​ൻ ലു​ക്കി​ൽ ബാ​ർ​ബി എ​ത്തും. ത​നി നാ​ട​ൻ ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ളി​ലാ​ണു ബാ​ർ​ബി അ​ണി​ഞ്ഞൊ​രു​ങ്ങു​ന്ന​ത്.

വ​സ്ത്രാ​ല​ങ്കാ​ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ ട​ച്ച്, ച​മ​യ​ങ്ങ​ളും അ​ങ്ങ​നെ​ത​ന്നെ. "മൂ​ൺ​ലൈ​റ്റ് ബ്ലൂം ​ല​ഹ​ങ്ക' ധ​രി​ച്ച് ക​ണ്ണെ​ഴു​തി പൊ​ട്ടു​കു​ത്തി, ആ​ഭ​ര​ണ​ങ്ങ​ളും അ​ണി​യും. സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള വ​ള​ക​ളും ക​മ്മ​ലു​ക​ളു​മാ​ണു ബാ​ർ​ബി അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. സ്വ​ർ​ണ​നി​റം ദീ​പാ​വ​ലി​യു​ടെ ശോ​ഭ​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു.

ബാ​ർ​ബി ധ​രി​ച്ചി​രി​ക്കു​ന്ന ഹൈ​ഹീ​ൽ ചെ​രു​പ്പു​ക​ളും ഇ​തേ നി​റ​ത്തി​ലു​ള്ള​താ​ണ്. ബാ​ർ​ബി​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ അ​മേ​രി​ക്ക​ൻ ക​മ്പ​നി മേ​റ്റ​ലും ഇ​ന്ത്യ​ൻ ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ മും​ബൈ സ്വ​ദേ​ശി​നി അ​നി​ത ഡോം​ഗ്ര​യും ചേ​ർ​ന്നാ​ണ് ദീ​പാ​വ​ലി ബാ​ർ​ബി​യെ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു സം​രം​ഭം.


ബാ​ർ​ബി​യു​ടെ വ​സ്ത്ര​രൂ​പ​ക​ൽ​പ്പ​ന​യി​ലൂ​ടെ ഭാ​ര​തീ​യ സം​സ്കാ​ര​ത്തെ ആ​ഗോ​ള​ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് താ​നെ​ന്ന് അ​നി​താ ഡോം​ഗ്രെ പ​റ​യു​ന്നു. ഹി​ല​രി ക്ലി​ന്‍റ​ൺ, പ്രി​യ​ങ്ക ചോ​പ്ര, ബി​യോ​ൺ​സ്, കേ​റ്റ് മി​ഡി​ൽ​ട്ട​ൺ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്ക് വ​സ്ത്ര​ങ്ങ​ൾ ഡി​സൈ​ൻ ചെ​യ്തി​ട്ടു​ണ്ട് അ​നി​ത ഡോം​ഗ്രെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.