മാ​ന​ത്ത് കൂ​ടി പാ​റി​പ്പോ​കു​ന്ന വി​മാ​ന​ത്തി​ന് കൈ​കാ​ട്ടാ​ന്‍ ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. എ​ന്നാ​ല​ത് പ​റ​ത്ത​ണ​മെ​ങ്കി​ല്‍ പ​ഠി​ക്ക​ണ​മ​ല്ലൊ. വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും അ​ങ്ങ​നെ​ത​ന്നെ​യാ​ണ്. പ​ക്ഷെ ന​മ്മു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​വ​ര്‍ അ​പ​ക​ട​ത്തി​ലാ​യാ​ല്‍ ആ​രാ​ണ് സാ​ഹ​സി​ക​രാ​കാ​ത്ത​ത്. അ​പ്പോ​ള്‍ വി​മാ​ന​മ​ല്ല റോ​ക്ക​റ്റു​വ​രെ ആ​ളു​ക​ള്‍ ഓ​ടി​ക്കും.

ഇ​ത്ത​ര​മൊ​രു സാ​ഹ​സി​ക സം​ഭ​വം ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു. അ​മേ​രി​ക്ക​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ വി​മാ​നം പ​റ​ത്താ​ന​റി​യാ​ത്ത ഒ​രു യു​വ​തി ഭ​ര്‍​ത്താ​വി​നാ​യി വി​മാ​നം സാ​ഹ​സി​ക​മാ​യി നി​ല​ത്തി​റ​ക്കു​ക​യു​ണ്ടാ​യി.

യെ​വോ​ണ്‍ വെ​ല്‍​സ് എ​ന്ന 69 കാ​രി​യാ​ണി​വ​ര്‍. ഈ ​മാ​സം നാ​ലി​ന് അ​വ​രും ഭ​ര്‍​ത്താ​വ് എ​ലി​യ​റ്റ് ആ​ല്‍​പ​റും വി​മാ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ക​യു​ണ്ടാ​യി. പ്രൈ​വ​റ്റ് ജെ​റ്റി​ല്‍ ലാ​സ് വെ​ഗാ​സി​ലെ ഹെ​ന്‍​ഡേ​ഴ്സ​ണ്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ മോ​ണ്ടെ​റി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

അ​തി​നി​ട​യി​ല്‍ പൈ​ല​റ്റാ​യ ആ​ല്‍​പ​റി​ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി. യെ​വോ​ണി ആ​കെ പ​രി​ഭ്രാ​ന്ത​യാ​യി. കാ​ര​ണം അ​വ​ര്‍​ക്ക് വി​മാ​ന​വു​മാ​യി യാ​ത്ര ചെ​യ്ത പ​രി​ച​യം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഈ ​സ​മ​യം ഏ​റ്റ​വും അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ള​മാ​യ ബേ​ക്കേ​ഴ്സ്ഫീ​ല്‍​ഡി​ലെ മെ​ഡോ​സ് ഫീ​ല്‍​ഡ് എ​യ​ര്‍​ഫീ​ല്‍​ഡി​ലേ​ക്ക് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ടാ​ന്‍ എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള​ര്‍​മാ​ര്‍ അ​വ​ളെ സ​ഹാ​യി​ച്ചു.


അ​വ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം യെ​വോ​ണി വി​മാ​നം എ​ങ്ങ​നെ​യൊ​ക്കെ​യോ നി​ല​ത്തി​റ​ക്കി. എ​ന്നാ​ല്‍ പ​രി​ച​യ​ക്കു​റ​വ് നി​മി​ത്തം 11,000 അ​ടി റ​ണ്‍​വേ മു​ഴു​വ​ന്‍ ഉ​പ​യോ​ഗി​ച്ചു. ഉ​ട​ന​ടി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​ധി​കാ​രി​ക​ളും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും അ​വി​ടേ​യ്ക്ക് എ​ത്തി.

വി​മാ​നം സാ​ഹ​സി​ക​മാ​യി നി​ല​ത്തി​റ​ക്കി​യെ​ങ്കി​ലും 78കാ​ര​നാ​യ ഭ​ര്‍​ത്താ​വി​നെ അ​വ​ര്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് വി​വ​രം.