"സുപ്രീംകോടതിയില്‍ കയറി മോഷ്ടിക്കാനാകുമൊ സക്കീര്‍ ഭായിക്ക്; ബട്ട്...'; വീഡിയോ
Tuesday, October 8, 2024 2:55 PM IST
നമ്മുടെ രാജ്യത്തെ പരമോന്നത കോടതിയാണല്ലൊ സുപ്രീംകോടതി. പല രീതിയിലുള്ള പ്രതികള്‍ ഇവിടെ എത്താറുണ്ടല്ലൊ. എന്നാല്‍ എത്ര വലിയ കൊമ്പന് ആണെങ്കിലും ഇവിടെ മര്യാദക്കാരന്‍ ആയിരിക്കും. കാരണം അത്ര സെക്യൂരിറ്റി സിസ്റ്റമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
പക്ഷെ അതിനിടയില്‍ ഒരാള്‍ മോഷണം നടത്തിയാല്‍... അതും നൂറുകണക്കിന് വക്കീലുമാര്‍ നോക്കി നില്‍ക്കവെ. "ഹമ്പടാ ആരാണീ വിരുതന്'എന്ന് ചിന്തിക്കാന്‍ വരട്ടെ. കാരണം ഈ മോഷ്ടാവ് ഒരു മനുഷ്യനല്ല. ഒരു കുരങ്ങനാണ് ഇത്തരത്തില്‍ സുപ്രീംകോടതിയില്‍ കയറി "മോഷണം' നടത്തിയത്.
മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെ പങ്കുവച്ച വീഡിയോയില്‍ കോടതി മുറിയുടെ പ്രവേശന കവാടത്തോട് ചേര്‍ന്നുള്ള ഇടത്ത് കുറച്ചധികം വക്കീലുമാരും ആളുകളും നില്‍ക്കുന്നുണ്ട്. ഈ സമയം ഒരു കുരങ്ങന് ഓടിയെത്തി അവിടിരുന്ന ഒരു ഭക്ഷണപ്പൊതി "മോഷ്ടിക്കുകയാണ്'.
ശേഷം കുരങ്ങന് ഈ ലഞ്ച് ബോക്സ് തുറക്കാന്‍ കുരങ്ങന് പാടുപെടുന്നതും ആളുകള്‍ ചിരിച്ചു നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഇത്ര വേറിട്ട മോഷ്ടാവിനെ ഞാന്‍ കണ്ടിട്ടേയില്ല' എന്നാണൊരാള്‍ കുറിച്ചത്.