"ഹേമന്ത് സോറന്‍സ്'; ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ രൂപസാദൃശ്യമുള്ളയാള്‍, വൈറല്‍
Friday, September 27, 2024 11:52 AM IST
ഒരാളെ പോലുള്ള ഒമ്പതുപേര്‍ വരെ ഈ ലോകത്തുണ്ടെന്നാണ് വെയ്പ്പ്. നമ്മളില്‍ പലരും ആളുതെറ്റി മറ്റൊരാളെ വിളിച്ചിട്ടുണ്ടാകുമല്ലൊ. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ സമ്മളെ പോലെയുള്ള മറ്റൊരാളെ നാം കാണും. ആ നിമിഷം അതിശയവും കൗതുകവും തോന്നും.
കായിക രംഗത്തെയും സിനിമാ രംഗത്തെയും താരങ്ങളുടെ "രൂപസാദൃശ്യക്കാര്' മിക്കപ്പോഴും വൈറലാകാറുണ്ട്. എന്നാല്‍ അടുത്തിടെ ഹിറ്റായ "രൂപസാദൃശ്യക്കാരന്' കുറച്ച് വ്യത്യസ്തനായിരുന്നു. കാരണം അദ്ദേഹത്തിന് ഒരു മുഖ്യമന്ത്രിയുടെ ഛായയാണുണ്ടായിരുന്നത്.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ ഷേപ്പ് ആയിരുന്നു ഈ വ്യക്തിക്ക്. റാഞ്ചിയില്‍ നിന്നുള്ള നാടക കലാകാരനായ മുന്ന ലോഹ്റ ആണ് സോഹനുമായി രൂപസാദൃശ്യമുള്ളയാള്‍. അവര്‍ തമ്മില്‍ കണ്ടുമുട്ടിയ വിശേഷം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി.
ഇവര്‍ തമ്മിലെ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ എത്തുകയുണ്ടായി. അത്ര സാമ്യമാണ് ഇവര്‍ തമ്മിലുള്ളത്. താന്‍ പച്ചക്കറിക്കടയില്‍ പോകുമ്പോള്‍ ഒരു ഹെല്‍മറ്റ് ധരിക്കാറുണ്ടെന്ന് മുന്ന പറയുന്നു. അതല്ലെങ്കില്‍ ആളുകള്‍ തെറ്റിധരിക്കുമത്രെ.
അദ്ദേഹത്തെപ്പോലെ കാണപ്പെടുന്നത് തന്നെ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹത്തെ വളരെയധികം ആരാധിക്കുന്നുവെന്നും സോറനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുന്ന പ്രതികരിച്ചു. ഇരുവരുടെയും സാമ്യത്തില്‍ നെറ്റസിണ്സും കൗതുകം പ്രകടിപ്പിച്ചു. "ഹേമന്ത് സോറന്‍സ്' എന്നാണൊരാള്‍ കുറിച്ചത്.