അം​ഗ​പ​രി​മി​തി ഉ​ള്ള​വ​ര്‍ നി​ര​വ​ധി പ്ര​യാ​സ​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ നേ​രി​ടു​ന്ന​വ​രാ​ണ​ല്ലൊ. സാ​ധാ​ര​ണ​യാ​ളു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ചെ​യ്യു​ന്ന പ​ല​തും അ​വ​ര്‍​ക്ക​ത്ര പെ​ട്ടെ​ന്ന് ചെ​യ്യാ​ന്‍ ക​ഴി​യാ​റി​ല്ല​ല്ലൊ. സ​മൂ​ഹ​ത്തി​ല്‍ പ​ല​രും ഇ​ത്ത​രം ആ​ളു​ക​ളെ സ്‌​നേ​ഹ​ത്തോ​ടെ ക​രു​തും.

അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഓ​ട്ടോ​ഡ്രൈ​വ​റാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യമ​ങ്ങ​ളി​ല്‍ താ​രം. മും​ബൈ​യി​ല്‍ നി​ന്നു​ള്ള ആ​ളാ​ണ് അ​ദ്ദേ​ഹം.

റെ​ഡി​റ്റി​ല്‍ വൈ​റ​ലാ​കു​ന്ന ചി​ത്ര​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തിന്‍റെ പി​റ​കി​ലാ​യി "1.5 കി​ലോ​മീ​റ്റ​ര്‍ വ​രെ ദി​വ്യാം​ഗ​ര്‍​ക്ക് സൗ​ജ​ന്യ സ​വാ​രി' എ​ന്നെ​ഴു​തി​യി​ട്ടു​ണ്ട്. മും​ബൈ​യി​ലെ മ​ലാ​ഡി​ലെ റോ​ഡി​ലാ​ണ് ഓ​ട്ടോ ക​ണ്ട​ത്.

യാ​ത്രി​ക​നാ​യ ഒരാൾ ഇ​ത് കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി ഓ​ണ്‍​ലൈ​നി​ല്‍ അ​പ്‌ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​സ്റ്റ് വൈ​റ​ലാ​യി മാ​റി. നി​ര​വ​ധി​പേ​ര്‍ ഈ ​ഓ​ട്ടോ​ക്കാ​ര​നെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി. "ഇ​ത്ത​രം ഉ​ദാ​ര​മ​ന​സ്‌​ക​രാ​യ ആ​ത്മാ​ക്ക​ളെ ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Saw this on backside of auto in malad
byu/maverickmru inmumbai