രണ്ടു വ​യ​സ് തി​ക​യും മു​ന്പേ ഓ​ർ​മശ​ക്തി​യി​ലെ ജീ​നി​യ​സ്. ചെ​റു​പ്രാ​യ​ത്തി​ലെ കു​സൃ​തി​ക​ൾ​ക്കി​ട​യി​ലും അ​മ്മ​യി​ൽ നി​ന്നു സ്വ​ന്ത​മാ​ക്കി​യ അ​റി​വു​ക​ളാ​ണ് ഈ ​കൊ​ച്ചുമി​ടു​ക്കി​യെ ഇ​ന്ത്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

ചേ​ർ​ത്ത​ല പാ​ണാ​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ സ​ച്ചു-അ​ഞ്ജ​ലി ദ​മ്പ​തി​ക​ളു​ടെ ഒ​ന്ന​ര വ​യ​സുകാ​രി കെ.​എ​സ്. അ​ഥ​ർ​വ എ​ന്ന മി​ടു​ക്കി​യാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്സ്, ക​ലാ​സ് വേ​ൾ​ഡ് റിക്കാർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

സം​സാ​രി​ക്കാ​ൻ പ്രാ​യ​മാ​യി​ട്ടി​ല്ലെ​ങ്കി​ലും പ​ക്ഷി​ക​ൾ, നി​റ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പൂ​ക്ക​ൾ, വാ​ഹ​ന​ങ്ങ​ൾ അ​ങ്ങ​നെ എ​ന്തി​നെ​യും ഈ ​മി​ടു​ക്കി കാ​ണി​ച്ചുത​രും.​ ഒ​റ്റ​ത്ത​വ​ണ കാ​ണി​ച്ചുകൊ​ടു​ത്താ​ൽ മ​നഃപാഠ​മാ​ക്കാ​നു​ള്ള അ​ഥ​ർ​വയു​ടെ ക​ഴി​വ് അ​മ്മ​യാ​ണ് ആ​ദ്യം മ​ന​സി​ലാ​ക്കി​യ​ത്.​


അ​ച്ഛ​നും അ​മ്മ​യും പ​റ​ഞ്ഞു കൊ​ടു​ത്ത​തെ​ല്ലാം അ​വ​ൾ മ​നഃ​പ്പാ​ഠ​മാ​ക്കി പ​റ​ഞ്ഞുതു​ട​ങ്ങി.​ ഒ​ട്ടുംവൈ​കാ​തെ ത​ന്നെ റിക്കാർഡുക​ൾ ഈ ​കൊ​ച്ചുമി​ടു​ക്കി​യെ തേ​ടിയെ​ത്തി. കൂ​ടു​ത​ലാ​യി സം​സാ​രി​ച്ചു തു​ട​ങ്ങു​മ്പോ​ൾ ഒ​ത്തി​രി കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​ൻ ത​യാറെ​ടു​ക്കു​ക​യാ​ണ് മാ​താ​പി​താ​ക്ക​ൾ.