നാ​ട്ടി​ല്‍ പ​ല​യി​ട​ത്തും ഭി​ക്ഷാ​ട​നം നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും യാ​ച​ക​രെ ന​മു​ക്ക് പ​ല​യി​ട​ത്തും കാ​ണാം. ജീ​വി​ത സാ​ഹ​ച​ര്യം നി​മി​ത്തം മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ല്‍ കൈ​നീ​ട്ടു​ന്ന​വ​രു​ണ്ട്, പ​ണി ചെ​യ്യാ​തെ പ​ണം ഉ​ണ്ടാ​ക്കാ​ന്‍ യാ​ചി​ക്കു​ന്ന​വ​രു​മു​ണ്ട്.

വ​ന്‍ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഭി​ക്ഷാ​ട​ക​രെ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രി​ക. അ​ടു​ത്തി​ടെ മുംബെെ ന​ഗ​ര​ത്തി​ല്‍ കാ​ണ​പ്പെ​ട്ട യാ​ച​ക​നാ​യ സ്‌​പൈ​ഡ​ര്‍​മാ​ന്‍ ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ താ​രം.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ക​ല്യാ​ണ്‍ ജം​ഗ്ഷ​നി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നുപു​റ​ത്ത് സ്പൈ​ഡ​ര്‍​മാ​ന്‍ വേ​ഷ​ത്തി​ല്‍ ഇ​രി​ക്കു​ന്ന ഒ​രാ​ളെ കാ​ണാം. "സ്പൈ​ഡ​ര്‍​മാ​ന്‍ ഫ്രം ​മും​ബൈ' എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് വീ​ഡി​യോ എ​ത്തി​യ​ത്.

സൂ​പ്പ​ര്‍​ഹീ​റോ വേ​ഷം ധ​രി​ച്ച് ഒ​രാ​ള്‍ യാ​ചി​ക്കു​ന്ന​ത് ആ​ളു​ക​ളി​ല്‍ കൗ​തു​കം പ​ട​ര്‍​ത്തി. ചി​ല​ര്‍ അ​ദ്ദേ​ഹ​ത്തി​ന് പ​ണം ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഈ ​സ്‌​പൈ​ഡ​ര്‍​മാ​ന്‍ ശ​രി​ക്കും യാ​ച​ക​ന​ല്ല. അ​ദ്ദേ​ഹം ഒ​രു സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​റാ​ണ്. അ​ദ്ദേ​ഹം റീ​ല്‍​സി​നാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വേ​ഷം ധ​രി​ച്ച​ത്.

സം​ഗ​തി ക്ലി​ക്കാ​യി. "സ്‌​പൈ​ഡ​ര്‍ മാ​ന്‍ കോ ​ദേ​ദോ ഭാ​യ് കോ​യി' എ​ന്ന​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു, ഹി​റ്റാ​യി. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന ല​ഭി​ച്ചു. "ഹ​ഹ ര​സ​ക​ര​മാ​യ കാ​ഴ്ച' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.