വിദ്യാര്‍ഥികളെ "മയക്കിയ' സാറിന്റെ ശരിയുത്തരം; വൈറല്‍
Saturday, September 14, 2024 2:17 PM IST
ഒരു ക്ലാസ് മുറി രസകരമാവുക കുട്ടികളുടെ വൈബുള്ള അധ്യാപകര്‍ കൂടി എത്തുമ്പോഴാണല്ലൊ. കുറേക്കാലം മുമ്പ് അത്തരം വ്യക്തികളെ കണ്ടുമുട്ടുക പ്രയാസമായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ അധ്യാപകരും ട്രാക്ക് മാറ്റി.
റീല്‍സും പ്രാങ്കുമൊക്കെ അവരും ആസ്വദിച്ച് തുടങ്ങി. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു ക്ലാസ് മുറി കാഴ്ച നെറ്റിസണ്‍സിനെ ചിരിപ്പിക്കുകയാണ്.
ദൃശ്യങ്ങളില്‍ ഒരു അധ്യാപകന് ക്ലാസ് എടുക്കുന്നു. ഈ സമയം പിന് ബെഞ്ചിലെ വിദ്യാര്‍ഥിനികള്‍ തമ്മില്‍ തര്‍ക്കിക്കുന്നു. ഈ സമയം അധ്യാപകന് അവരോട് കാര്യം തിരക്കുന്നു. "യൂ ഈസ് സ്ലീപ്' എന്നതാണൊ "യൂ കാന്‍ സ്ലീപ്' എന്നതാണൊ ശരിയെന്നത് ആണ് തങ്ങളുടെ തര്‍ക്കമെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.
ശെടാ ഇതിലെന്തിത്ര തര്‍ക്കിക്കാന്‍ ഇരിക്കുന്നു എന്ന ചിന്തിച്ച് അധ്യാപകന് അവരോടായി "യെസ് യൂ കാന്‍ സ്ലീപ്' എന്ന് പറയുന്നു. ഇത് കേട്ട നിമിഷം സര്‍വ വിദ്യാര്‍ഥികളും ബെഞ്ചില്‍ തല താഴ്ത്തി ഒറ്റക്കിടപ്പാണ്. അധ്യാപകന് ആകെ അമ്പരക്കുന്നു. ഇതിനിടയില്‍ ഒരു കുട്ടി തല ഉയര്‍ത്തി ഉറങ്ങാന്‍ അനുവദിച്ചതിന് നന്ദിയും പറയുന്നു.
പിന്നീടിതൊരു പ്രാങ്കാണെന്ന് തിരിച്ചറിഞ്ഞ അധ്യാപകന് ചിരിക്കുന്നു. ശേഷം കാമറ നോക്കി അഭിവാദ്യവും ചെയ്യുന്നു. "ഇത് നന്നായി എടുത്തതിന് സാറിന് ഹാറ്റ്സ് ഓഫ്' എന്നാണൊരു ഉപയോക്താവ് എഴുതിയത്. "എനിക്ക് ഇതുപോലൊരു അധ്യാപകനെ വേണം' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
https://www.instagram.com/reel/C_0fDJ9yh9N/?utm_source=ig_web_copy_link