പൂ​ച്ച ന​മു​ക്ക് മി​ക്ക​വ​ര്‍​ക്കും ഇ​ഷ്ട​മു​ള്ള ജീ​വി​യാ​ണ​ല്ലൊ. പ​ല ഉ​ട​മ​ക​ളും അ​വ​റ്റ​ക​ള്‍​ക്ക് വാ​രി​ക്കോ​രി ആ​ഹാ​രം കൊ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ അ​ത്ത​രം സ്‌​നേ​ഹം അ​വ​യു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും.

റ​ഷ്യ​യി​ലു​ള്ള ഒ​രു പൂ​ച്ച ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്. ക്രോ​ഷി​ക് എ​ന്നാ​ണി​തിന്‍റെ പേ​ര്. നി​ല​വി​ല്‍ 17 കി​ലോ ഗ്രാം ​ഭാ​ര​മാ​ണ​തി​ന്. റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം നാ​ലു വ​യ​സു​ള്ള കു​ട്ടി​യു​ടെ​യ​ത്ര ഭാ​ര​മാ​ണി​തി​ന്. ഈ ​ഭാ​രം നി​മി​ത്തം ശ​രി​യാ​യി ഒ​ന്ന് ന​ട​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പൂ​ച്ച.

യു​റ​ല്‍ പ​ര്‍​വ​ത​നി​ര​ക​ള്‍​ക്ക് സ​മീ​പ​മു​ള്ള ന​ഗ​ര​മാ​യ പെ​ര്‍​മി​ലെ ആ​ശു​പ​ത്രി​യു​ടെ ബേ​സ്മെ​ന്‍റി​ലേ​ക്ക് എ​ത്ത​പ്പെ​ട്ട​താ​യി​രു​ന്നു ഈ ​പൂ​ച്ച. ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ പൂ​ച്ച​ക്കു​ട്ടി​ക്ക് ബി​സ്‌​ക​റ്റും സൂ​പ്പും ന​ല്‍​കി. എ​ന്നാ​ല്‍ അ​ത് വി​ന​യാ​യി മാ​റി. കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​മാ​യ ഗാ​ര്‍​ഫീ​ല്‍​ഡി​നോ​ട് സാ​മ്യ​മു​ള്ള ക്രോ​ഷി​ക് പൊ​ണ്ണ​ത്ത​ടി​യ​നാ​യി മാ​റി.

നി​ല​വി​ല്‍ പൂ​ച്ച​യ്ക്ക് ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​വും വ്യാ​യ​മ​വും ന​ല്‍​കി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ആ​ശു​പ​ത്രി​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഫി​സി​ക്ക​ല്‍ തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​ത്തി​യി​രു​ന്നു.

ക്രോ​ഷി​ക്കി​ന്‍റെ പ്രാ​യ​ത്തി​ലെ പൂ​ച്ച​യ്ക്ക് നാ​ല​ര​ക്കി​ലോ ഭാ​രം മാ​ത്ര​മേ ആ​കാ​ന്‍ പാ​ടു​ള്ളു. ആ ​ഭാ​ര​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ നി​ല​വി​ലെ തൂ​ക്ക​ത്തിന്‍റെ 70 ശ​ത​മാ​നം കു​റ​യ്ക്ക​ണം. അ​താ​യ​ത് പൂ​ച്ച​യ്ക്ക് വീ​ണ്ടും ആ​രോ​ഗ്യം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ആ​ഴ്ച​യി​ല്‍ 70-150 ഗ്രാം ​വ​രെ ന​ഷ്ട​പ്പെ​ടേ​ണ്ട​തു​ണ്ട്.

വെെകാതെ ക്രോ​ഷി​ക് മിടുക്കനായി ഓടിനടക്കുമെന്നാണ് പൂച്ചസ്നേഹികൾ പ്രതീക്ഷിക്കുന്നത്...