ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ വാ​ക്വം ക്ലീ​ന​ര്‍; ഇ​ന്ത്യ​ക്കാ​ര​ന്‍ വ​ക
Sunday, September 8, 2024 3:32 PM IST
ഏ​റ്റ​വും നീ​ളം​കൂ​ടി​യ മു​ടി​യു​ള്ള കൗ​മാ​ര​ക്കാ​നാ​യ സി​ദ​ക്ദീ​പ് സിം​ഗ് ചാ​ഹ​ല്‍, ജീ​വി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ സ്ത്രീ​യാ​യ ജ്യോ​തി ആം​ഗെ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ര്‍ ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ആ ​ഗ​ണ​ത്തി​ലേ​ക്ക് മ​റ്റൊ​രാ​ളും എ​ത്തു​ന്നു.

ത​പാ​ല നാ​ദ​മു​നി എ​ന്ന 23 കാ​ര​നാ​ണ് ഈ ​വ്യ​ക്തി. ഈ ​വി​ദ്യാ​ര്‍​ഥി ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ വാ​ക്വം ക്ലീ​ന​ര്‍ നി​ര്‍​മി​ച്ചാ​ണ് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ല്‍ ഇ​ടം​നേ​ടി​യ​ത്. വെ​റും 0.65 സെ​ന്‍റീ​മീ​റ്റ​ര്‍ അ​ല്ലെ​ങ്കി​ല്‍ 0.25 ഇ​ഞ്ച് മാ​ത്ര​മാ​ണ് ഇ​തി​ന്‍റെ വ​ലി​പ്പം.


ഈ ​ഏ​റ്റ​വും പു​തി​യ വാ​ക്വം ക്ലീ​ന​ര്‍ 2022-ല്‍ ​സ്ഥാ​പി​ച്ച മു​ന്‍ റി​ക്കാ​ര്‍​ഡി​നേ​ക്കാ​ള്‍ 0.2 സെ​ന്‍റീ​മീ​റ്റ​ര്‍ ചെ​റു​താ​ണ്. മാ​ത്ര​മ​ല്ല 1.76 സെ​ന്‍റീമീ​റ്റ​ര്‍ വാ​ക്വം ക്ലീ​ന​ര്‍ ഉ​പ​യോ​ഗി​ച്ച് 2020 ല്‍ ​ത​പാ​ല നാ​ദ​മു​നി ഇ​തേ റി​ക്കാ​ര്‍​ഡ് നേ​ടി​യി​രു​ന്നു. എ​ന്താ​യാ​ലും വ​ലി​യ കൗ​തു​ക​മാ​ണ് ഈ ​വാ​ക്വം ക്ലീ​ന​ര്‍ നെ​റ്റിസ​ണ്‍​സി​ന് സ​മ്മാ​നി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.