ഇത് ബഷീര്‍ ഖാന്; രാജസ്ഥാനിലെ "വെള്ളക്കാരന്'
Tuesday, September 3, 2024 12:22 PM IST
നമുക്കൊക്കെ ഏതെങ്കിലും ഒരുനിറം കൂടുതല്‍ ഇഷ്ടമുള്ളതായിരിക്കുമല്ലൊ. ചില ചടങ്ങുകളില്‍ ആ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനാകും പലരും ശ്രമിക്കുക. എന്നാല്‍ എല്ലാ ദിവസവും ഏത് നേരവും തനിക്കിഷ്ടമുള്ള നിറം കൊണ്ടുള്ള ഒരു മനുഷ്യന് ഉണ്ടെങ്കിലൊ.
അതും ദശാബ്ദങ്ങളായി അങ്ങനെ തുടരുന്ന ഒരാള്‍. അങ്ങനെയുള്ള ഒരാളാണ് രാജസ്ഥാന്‍കാരനായ ബഷീര്‍ ഖാന്. 62 കാരനായ അദ്ദേഹം കഴിഞ്ഞ 40 വര്‍ഷമായി തൂവെള്ള വസ്ത്രം മാത്രമാണ് ധരിക്കാറ്.
ചെറുപ്പത്തില്‍ പുതിയതും വിലകൂടിയതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ബഷീര്‍ ഖാന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ തുടക്കത്തില്‍ അതത്ര സാധിച്ചിരുന്നില്ല. മാതാപിതാക്കള്‍ വാങ്ങിത്തന്ന വസ്ത്രങ്ങളില്‍ ആഗ്രഹങ്ങള്‍ ഒതുങ്ങി.
പക്ഷേ വരുമാനം താനായിട്ട് സമ്പാദിക്കാന്‍ തുടങ്ങിയപ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് വാങ്ങാന്‍ തുടങ്ങി ബഷീർ. എന്നിരുന്നാലും, കളര്‍ സെലക്ഷന്റെ കാര്യത്തില്‍ അദ്ദേഹം പിന്നിലായിരുന്നു. പല വസ്ത്രങ്ങളും വിലയില്‍ മുന്നില്‍ നിന്നെങ്കിലും നിറംനിമിത്തം വിമര്‍ശിക്കപ്പെട്ടു
കൂട്ടുകാരും ബന്ധുക്കളുമായിരുന്നു മുഖ്യവിമര്‍ശകര്‍. ഒടുവില്‍ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ വെള്ള വസ്ത്രം മാത്രം ധരിക്കാന്‍ ബഷീര്‍ തീരുമാനിച്ചു. വെള്ള ഷര്‍ട്ട്, പാന്റ്സ്, അടിവസ്ത്രങ്ങള്‍, ഷൂസ്, സോക്സ് എന്നിവ ധരിക്കാന്‍ ആരംഭിച്ചു. വെള്ള വസ്ത്രം പെട്ടെന്ന് അഴുക്കാകുന്നതിനാല്‍ അത് വൃത്തിയാക്കാനുള്ള സൗകര്യങ്ങളും അദ്ദേഹം ഒരുക്കി. മാത്രമല്ല കൂടുതല്‍ വസ്ത്രങ്ങളും കരുതാനും തുടങ്ങി.
22-ാം വയസില്‍ തുടങ്ങിയ ഈ പ്രവണത 62 ലും തുടരുന്നു. ഇപ്പോള്‍ രാജസ്ഥാനിലെ "വൈറ്റ് മാന്‍' എന്നാണദ്ദേഹം അറിയപ്പെടുന്നത്.