ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത സ്ത്രീ; ഫ്യൂര്‍സിന ഗിന്നസ് റിക്കാര്‍ഡില്‍
Friday, August 23, 2024 3:51 PM IST
ടാറ്റു ചെയ്യുക എന്നത് ഇപ്പോള്‍ സാധാരണ ഒരു കാര്യമായി മാറിയല്ലൊ. പലരും സ്റ്റൈലിന്റെ ഭാഗമായാണ് ടാറ്റൂ ചെയ്യുന്നത്. ചിലര്‍ തീമുകളെ അടിസ്ഥാനമാക്കിയാണ് ടാറ്റൂചെയ്യാറ്.
എന്നാല്‍ എസ്പറന്‍സ് ലുമിനസ്ക ഫ്യൂര്‍സിന എന്ന യുവതിക്ക് ടാറ്റു ഭ്രാന്തമായ ആവേശമാണ്. ടാറ്റൂ ചെയ്തത് നിലവില്‍ ഗിന്നസ് റിക്കാര്‍ഡില്‍ എത്തിയിരിക്കുകയാണവര്‍. ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത സ്ത്രീ എന്ന റിക്കാര്‍ഡ് ആണ് ലുമിനസ്ക സ്വന്തമാക്കിയത്.
2012ല്‍ 49 മാറ്റങ്ങള്‍ വരുത്തിയ മരിയ ജോസ് ക്രിസ്റ്റെര്ണയുടെ പേരിലുള്ള റിക്കാര്‍ഡാണ് ഇപ്പോള്‍ അവര്‍ മറികടന്നത്. 89 ബോഡി മോഡിഫിക്കേഷനുള്ള സ്ത്രീയാണവര്. തന്റെ 21-ാം വയസില്‍ ഇടുപ്പില്‍ പച്ചകുത്തിക്കൊണ്ടാണ് അവര്‍ തുടങ്ങിയത്.
നലവില്‍ ശരീരത്തിന്റെ 99.98 ശതമാനം മഷിപുരട്ടി. തലയോട്ടി, പാദങ്ങള്‍, കൺപോളകള്, മോണകള്‍, നാവ് എന്നിവയില്‍ ഒറ്റ ടാറ്റൂകള്‍ ഉള്‍പ്പെടുന്നു. 2014-ല്‍ നാവ് പിളര്‍ന്നു.
"ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് കുടുംബത്തില്‍ ചേരുന്നതില്‍ എനിക്ക് ബഹുമാനവും ആശ്ചര്യവും തോന്നുന്നു' എന്നാണ് തന്റെ നേട്ടത്തെ കുറിച്ചവര്‍ പറഞ്ഞത്.