"ദി ഗാഡി ബോയ് ആന്‍ഡ് ഹിസ് ഗോട്ട്'; ഐഫോണ്‍ ഫോട്ടോഗ്രാഫിയില്‍ പുരസ്കാരം നേടി ഇന്ത്യക്കാരന്
Friday, August 23, 2024 11:05 AM IST
ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യം എന്നാണല്ലൊ. അതേ പല യുദ്ധങ്ങള്‍ തുടങ്ങും മുമ്പ് ആളുകളെ ചിന്തിപ്പിച്ചത് ചിത്രങ്ങളാണ്. അത്യാധുനിക കാമറകളും മൊബൈല്‍ കാമറകളുമുള്ള കാലത്ത് ഇപ്പോള്‍ ഏത് നിമിഷത്തെയും പകര്‍ത്താം എന്ന അവസ്ഥയാണുള്ളത്. ചിലര്‍ ക്രിയേറ്റീവായി ചിത്രങ്ങള്‍ ഒപ്പിയെടുത്ത് മറ്റുള്ളവരെ വിസ്മയിപ്പിക്കും.
അടുത്തിടെ ഇന്ത്യയില്‍ നിന്നുള്ള ഒരു ഫോട്ടോഗ്രാഫര്‍ വ്യത്യസ്തമായ ചിത്രം പകര്‍ത്തി പുരസ്കാരം നേടുകയുണ്ടായി. മനുഷ് കല്‍വാരി എന്നയാളാണ് ഈ ഫോട്ടോഗ്രാഫര്‍. "ദി ഗാഡി ബോയ് ആന്‍ഡ് ഹിസ് ഗോട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിമാചല്‍ പ്രദേശിലെ ബുര്‍വയില്‍ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇത് 2024 ലെ ഏറ്റവും മികച്ച ഐഫോണ്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് നേടി. ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയത്. നൂതന കാമറ സവിശേഷതകള്‍ ഒന്നും ഇതിനില്ല. ഇതൊക്കെയാണെങ്കിലും പോര്‍ട്രെയിറ്റ് വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടാന്‍ കല്‍വാരിക്ക് കഴിഞ്ഞു. 140-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാരോട് മത്സരിച്ചാണ് ഈ നേട്ടം.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഐഫോണ്‍ തല്‍ പകര്‍ത്തിയ "ഗ്രേസ്' എന്ന ചിത്രത്തിലൂടെ ജര്‍മനിയില്‍ നിന്നുള്ള ആര്‍ടെം കോലെഗനോവ് ഒന്നാംസ്ഥാനം നേടി. ഇന്ത്യയിലെ വാരണാസിയില്‍ ഐഫോണ്‍ ഉപയോഗിച്ച് എടുത്ത "പില്‍ഗ്രിം' എന്ന ചിത്രത്തിന് ചൈനയിലെ എന്ഹുവാ നി രണ്ടാംസ്ഥാനം നേടി.
ഹിമാചല്‍ പ്രദേശിലെ ബുര്‍വയില്‍ ഐഫോണ്‍ എസ്ഇയില്‍ ചിത്രീകരിച്ച "ദ ഗാഡി ബോയ് ആന്‍ഡ് ഹിസ് ഗോട്ട്' എന്ന ചിത്രത്തിലൂടെ ഇന്ത്യയില്‍ നിന്നുള്ള മനുഷ് കല്‍വാരി മൂന്നാംസ്ഥാനം നേടി.