കണ്ണടച്ച് തുറക്കും മുമ്പ് വീടെത്തും; മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍
Monday, August 12, 2024 10:54 AM IST
നമ്മുടെ നാട്ടില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ നിലവില്‍ വന്ദേഭാരത് ആണെന്നാണ് വിവരം. വന്ദേഭാരത് എക്സ്പ്രസിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുണ്ട്. എന്നിരുന്നാലും, നിലവില്‍ ഇത് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്നു.
ലോകത്ത് ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ അങ്ങ് ചൈനയിലാണ്. ഷാംഗ്ഹായ് മഗ്ലേവ് എന്നറിയപ്പെടുന്ന ഈ ട്രെയില്‍ ഷാംഗ്ഹായ് പുഡോംഗ് വിമാനത്താവളത്തിനും ലോംഗ്യാംഗ് സ്റ്റേഷനും ഇടയില്‍ യാത്ര ചെയ്യുന്നു.
മണിക്കൂറില്‍ 460 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. ഇത് കേള്‍ക്കുമ്പൊഴെ അന്തംവിട്ടെങ്കില് അടുത്ത കാര്യം കേള്‍ക്കുമ്പോള്‍ ഞെട്ടുമെന്ന് തീര്‍ച്ച. കാരണം മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന അള്‍ട്രാ-ഹൈ-സ്പീഡ് മാഗ്ലെവ് ട്രെയിന്‍ വിജയകരമായി പരീക്ഷിച്ചുകഴിഞ്ഞിരിക്കുന്നു.
സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ക്ക് പേരുകേട്ട ചൈനയിലാണ് ഈ സംഭവം. ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂജ്യം മുതല്‍ "1,000 കിലാമീറ്റര്‍ പെര് അവര്‍' വേഗത്തില്‍ പോകാന്‍ ഇതിനാകുമത്രെ. ഈ കാണക്ക് പ്രകാരം ഡല്‍ഹിയില്‍ നിന്ന് പട്നയിലേക്ക് ഒരു മണിക്കൂറില്‍ സഞ്ചരിക്കാന്‍ കഴിയും.
ചൈന എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്പ്പറേഷന് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത, മാഗ്ലെവ് ട്രെയിന്‍ മാഗ്നെറ്റിക് ലെവിറ്റേഷന്‍ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. അള്‍ട്രാ-ഹൈ-സ്പീഡ് മാഗ്ലെവ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഷാന്‍സി പ്രവിശ്യയില്‍ നടത്തി.
മാഗ്ലെവ് ട്രെയിന്‍ പരമ്പരാഗത ട്രെയിനുകള്‍ പോലെ ചക്രങ്ങളോ ആക്സിലുകളോ ബെയറിംഗുകളോ ഉപയോഗിക്കുന്നില്ല. പകരം, പ്രത്യേകമായി നിര്‍മിച്ച ട്രാക്കുകള്‍ക്ക് മുകളിലൂടെ പായുന്നു. പരീക്ഷണയോട്ടം വിജയിച്ച സ്ഥിതിക്ക് വൈകാതെ ഈ ട്രെയിന്‍ യാത്രക്കാര്‍ക്കായി എത്തുമെന്നാണ് വിവരം."ചൈന ദൂരത്തെ വേഗം കൊണ്ട് തോല്‍പ്പിക്കുന്നു' എന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടത്.