പത്തു നിമിഷത്തില്‍ മൂന്നു രാജ്യങ്ങള്‍; ഒരു യൂറോപ്യന്‍ സവിശേഷത
Saturday, August 10, 2024 3:08 PM IST
യാത്രകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണ്. രാജ്യാതിര്‍ത്തികള്‍ കടന്ന് ഭൂമിയുടെ അറ്റംവരെ പോകണമെന്ന് കൊതിക്കാത്തവര്‍ വിരളമായിരിക്കും. എന്നിരുന്നാലും ഒരായുസുകൊണ്ട് ഒന്നിലധികം രാജ്യങ്ങള്‍ കണ്ടാല്‍ത്തന്നെ ഭാഗ്യമെന്നാണ് പലരും കരുതുന്നത്.
ചില സഞ്ചാരികള്‍ പക്ഷെ ഇങ്ങനെ ലോകം ചുറ്റിക്കൊണ്ടേയിരിക്കും. എന്നാല്‍ നിമിഷങ്ങള്‍ക്കൊണ്ട് മൂന്നു രാജ്യങ്ങള്‍ കാണാമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമൊ. രാജ്യാതിര്ത്തിയിലുള്ളവര്ക്ക് പോലും നിയമങ്ങള്‍ കാരണം അത്രപെട്ടെന്ന് മറ്റെ രാജ്യം കടക്കാനാകില്ലല്ലൊ.
എന്നാല്‍ യൂറോപ്പില്‍ മൂന്ന് രാജ്യങ്ങള്‍ പത്ത് സെക്കന്‍ഡിനുള്ളില്‍ സഞ്ചരിക്കാന്‍ സാധിക്കുമത്രെ. അസാധാരണവും എന്നാല്‍ ആവേശകരവുമായ ഈ അവസരം നല്കുന്ന സവിശേഷമായ ഇടം ബേസല്‍ ആണ്. സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇവിടെ ഒന്നിക്കുന്നത്.
സ്വിറ്റ്സര്‍ലന്‍ഡിലാണ് ബാസല്‍. സ്വിസ്, ഫ്രഞ്ച്, ജര്‍മന്‍ അതിര്‍ത്തികളുടെ ജംഗ്ഷനിലാണിത്. ഫ്രാന്‍സിലേക്കും ജര്‍മനിയിലേക്കും വ്യാപിച്ചുകിടക്കുന്ന അതിന്റെ പ്രാന്തപ്രദേശങ്ങള്‍ യൂറോപ്പിലെ മികച്ച അത്ഭുതങ്ങളില്‍ ഒന്നാണ്. സന്ദര്‍ശകര്‍ക്ക് മൂന്ന് രാജ്യങ്ങള്‍ പത്ത് സെക്കന്‍ഡിനുള്ളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ഇടം ആളുകള്‍ക്ക് പ്രിയപ്പെട്ടതായി തുടരുന്നു...