"ഇനി സ്വന്തം മണം പിടിക്കാം'; ഇതാ എത്തി ഡോഗ് പെര്‍ഫ്യൂം
Thursday, August 8, 2024 2:25 PM IST
സുഗന്ധം എന്ന് കേള്‍ക്കുമ്പോഴെ ഒട്ടുമിക്കവരുടെയും മനസില്‍ വരുന്ന ഒന്നാണ് പെര്‍ഫ്യൂംസ്. കുളിക്കാതിറങ്ങുന്നവരുടെ രക്ഷകനായി കാലാകാലങ്ങളായി പെര്‍ഫ്യൂം അരങ്ങ് വാഴുകയാണ്. കുളിച്ചിറങ്ങുന്നവര്ക്കും പ്രിയപ്പെട്ടതാണിത്.
ഇതുവരെ മനുഷ്യരാണ് ഗന്ധത്തില്‍ മുങ്ങിയിരുന്നതെങ്കില്‍ ഇപ്പോഴിതാ അതിനൊരു മാറ്റം വന്നിരിക്കുന്നു. അതേ ഒരു ഇറ്റാലിയന്‍ ബ്രാന്‍ഡ് ഡോഗ് പെര്‍ഫ്യൂം അവതരിപ്പിച്ചിരിക്കുന്നു.
ആഡംബര ബ്രാന്‍ഡായ ഡോള്‍സ് ആന്‍ഡ് ഗബ്ബാന ലോകത്തെ അതിശയിപ്പിക്കുന്ന ഒരു പെര്‍ഫ്യൂം നായ്ക്കള്‍ക്കായി.പുറത്തിറക്കിയത്.
"ഇലാംഗ് യലാംഗ്, കസ്തൂരി, ചന്ദനം എന്നിവയുടെ മിശ്രിതമായ പെര്‍ഫ്യൂം' നായ്ക്കള്‍ക്കുള്ള പുതിയ സുഗന്ധം നല്കുമത്രെ. ഈ പെര്‍ഫ്യൂമിന്റെ പേര് ഫെഫെ എന്നാണത്രെ. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ പലയിനം നായകള്‍ക്ക് ഈ പെര്‍ഫ്യൂം നല്‍കുന്നതായി കാണാം.
ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ഇത് വളരെ മനോഹരമായ ആശയമാണ്.' എന്നാണൊരാള്‍ കുറിച്ചത്. "പൂച്ചകള്‍ക്കായി എന്തെങ്കിലും സംഭരിക്കുന്നുണ്ടോ 'എന്നാണ് ഒരു ചോദിച്ച് പൂച്ച പ്രേമികള്ചോദിച്ചത്.