"ജീവിതം ഹാപ്പി'; ഈ നാ​യ​യു​ടെ സ​ഞ്ചാ​രം നാ​ലു​കോ​ടി​യു​ടെ കാ​റി​ല്‍
Wednesday, August 7, 2024 1:02 PM IST
സ്വ​കാ​ര്യ ജെ​റ്റി​ലും നാ​ലു കോ​ടി​യു​ടെ ബെ​ന്‍​സി​ലും സ​ഞ്ച​രി​ക്കു​ന്ന ഒ​രു വ​ള​ര്‍​ത്തു​നാ​യ​യു​ണ്ട് ഇ​ന്ത്യ​യി​ല്‍. ആ ​നാ​യ ഏ​താ​ണെ​ന്ന​ല്ലേ, സാ​ക്ഷാ​ല്‍ അം​ബാ​നി​യു​ടെ സ്വ​ന്തം ഗോ​ള്‍​ഡ​ന്‍ റി​ട്രീ​വ​ര്‍. പേ​ര് ഹാ​പ്പി.

പേ​രു പോ​ലെ​ത​ന്നെ ഹാ​പ്പി​യാ​ണ് ആ ​നാ​യ. അ​ന​ന്ത് അം​ബാ​നി​യു​ടെ​യും രാ​ധി​ക മ​ര്‍​ച്ച​ന്‍റി​ന്‍റെ​യും വി​വാ​ഹ​ദി​ന​ത്തി​ൽ ഹാ​പ്പി താ​ര​മാ​യി മാ​റി. ബ​നാ​റ​സ് സി​ല്‍​ക് വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് ആ​ഡം​ബ​ര ബെ​ന്‍​സി​ലാ​യി​രു​ന്നു ഹാ​പ്പി വി​വാ​ഹ​ച്ച​ട​ങ്ങി​നെ​ത്തി​യ​ത്.

അം​ബാ​നി​ കു​ടം​ബ​ത്തി​ലെ അം​ഗ​മാ​യി​ത്ത​ന്നെ പ​രി​ഗ​ണി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് വ​ള​ര്‍​ത്തു​നാ​യ​യെ വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ എ​ത്തി​ച്ച​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ഐ​പി​ക​ള്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ള്‍ ഹാ​പ്പി ഏ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. പ​ണ​ക്കാ​ര്‍​ക്കു മാ​ത്രം സാ​ധ്യ​മാ​കു​ന്ന ഹാ​പ്പി​യു​ടെ ആ​ഡം​ബ​ര​ജീ​വി​തം ച​ര്‍​ച്ച​യാ​കു​ക​യും​ചെ​യ്തു.


ആ​ഡം​ബ​ര ബെ​ന്‍​സ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​മ്പ് ടൊ​യോ​ട്ട ഫോ​ര്‍​ച്യൂ​ണ​റും വെ​ല്‍​ഫ​യ​റു​മാ​ണ് ഹാ​പ്പി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​വ ര​ണ്ടും ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളും വ​ന്‍​കി​ട ബി​സി​ന​സു​കാ​രും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.