ചവറ്റുകൊട്ടയിലിട്ട ലോട്ടറിക്ക് 1.7 കോടി..!
Wednesday, July 31, 2024 4:07 PM IST
ലോട്ടറിയടിക്കുന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യമാണ്. വളരെ ചുരുക്കം പേർക്കു മാത്രം ലഭിക്കുന്ന ഭാഗ്യം. എന്നാൽ, 1.6 കോടി രൂപ ലോട്ടറിയടിച്ച അമേരിക്കയിലെ സൗത്ത് കരോലിനയിൽനിന്നുള്ള ഒരു സ്ത്രീയുടെ ഭാഗ്യം വളരെ വ്യത്യസ്തമാണ്.
സൗത്ത് കരോലിന എജ്യുക്കേഷൻ ലോട്ടറി ടിക്കറ്റാണ് അവർ വാങ്ങിയത്. ടിക്കറ്റ് സ്ക്രാച്ച് ചെയ്തപ്പോൾ കണ്ട നമ്പറിൽ സ്ത്രീക്ക് വലിയ വിശ്വാസം തോന്നിയില്ല. അവരത് ചവറ്റുകൊട്ടയിൽ ഇട്ടു.
എന്നാൽ, ഭാഗ്യം അവരുടെ ഭർത്താവിന്റെ രൂപത്തിലെത്തി. അദ്ദേഹം ചവറ്റുകൊട്ടയിലിട്ട ലോട്ടറി ടിക്കറ്റ് കണ്ടു. പകുതി മാത്രം സ്ക്രാച്ച് ചെയ്ത ലോട്ടറി ടിക്കറ്റ് അയാളെടുത്ത് മുഴുവനായും സ്ക്രാച്ച് ചെയ്തു.
അതിലുണ്ടായിരുന്ന നമ്പറുകൾ കണ്ടപ്പോൾ അന്പരന്നുപോയി. അത് സമ്മാനമടിച്ച നമ്പറായിരുന്നു. വിവരമറിഞ്ഞ് ഭാര്യയും ഞെട്ടി. കൈമോശം വരുമായിരുന്ന ലോട്ടറി ഭാഗ്യം തിരികെ ലഭിച്ചതിന്റെ ആശ്ചര്യത്തിലും സന്തോഷത്തിലുമാണ് ഇപ്പോൾ ദമ്പതികൾ. ലോട്ടറിയടിച്ച സ്ത്രീയുടെ പേര് ഇതുസംബന്ധിച്ച റിപ്പോർട്ടുകളിലില്ല.