ഇ​ത്രേ ഉ​ള്ളു..."ആ​ടു​ജീ​വി​തം' പ​ത്തു​വ​രി​യി​ല്‍ ചു​രു​ക്കി​യെ​ഴു​തി വി​ദ്യാ​ര്‍​ഥി​നി
Thursday, June 20, 2024 12:15 PM IST
പൃ​ഥി​രാ​ജി​നെ നാ​യ​ക​നാ​ക്കി ബ്ലെ​സി സം​വി​ധാ​നം ചെ​യ്ത "ആ​ടു​ജീ​വി​തം' സി​നി​മ കേ​ര​ള​ത്തി​ല്‍ വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​വും ആ​ഖ്യാ​ന​വു​മെ​ല്ലാം ദേ​ശീ​യ​ത​ല​ത്തി​ല്‍ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ബെ​ന്യാ​മി​ന്‍റെ "ആ​ടു​ജീ​വി​തം' എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ബ്ലെ​സി സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട നോ​വ​ൽ കൂ​ടി​യാ​യി​രു​ന്നു ആ​ടു​ജീ​വി​തം. ആ ​നോ​വ​ൽ വെ​റും പ​ത്തേ പ​ത്ത് വ​രി​യി​ൽ എ​ഴു​തി​ത്തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് മ​ന്ത​ര​ത്തൂ​ർ എംഎ​ൽപി ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ന​ന്മ തേ​ജ​സ്വി​നി എ​ന്ന മി​ടു​ക്കി​ക്കു​ട്ടി. വാ​യ​നാ​ദി​ന​ത്തി​ൽ നോ​വ​ലി​സ്റ്റ് ബെ​ന്യാ​മി​ൻത​ന്നെ​യാ​ണ് ന​ന്മ തേ​ജ​സ്വി​നി​യു​ടെ ആ​ടു​ജീ​വി​ത​ത്തി​ന്‍റെ സം​ഗ്ര​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വച്ചി​രി​ക്കു​ന്ന​ത്.

നോ​ട്ട്ബു​ക്കി​ലാ​ണ് ആ​ടു​ജീ​വി​തം നോ​വ​ല്‍ ചു​രു​ക്കി എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ന​ന്മ​യു​ടെ കു​റി​പ്പ് വാ​യി​ക്കാം... ‘ഒ​രു ദി​വ​സം ന​ജീ​ബ് എ​ന്ന ഒ​രാ​ൾ ജീ​വി​ച്ചി​രു​ന്നു, ഒ​രു​നാ​ൾ ന​ജീ​ബ് ദു​ബാ​യി​ൽ പോ​യി, അ​വി​ട​ത്തെ അ​റ​ബ് മ​നു​ഷ്യ​ൻ ന​ജീ​ബി​നെ പ​റ്റി​ച്ച് മ​രു​ഭൂ​മി​യി​ൽ ഇ​ട്ടു. കു​റെ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു, ന​ജീ​ബ് ആ​ടി​ന്‍റെ പു​ല്ലും ആ​ടി​ന്‍റെ വെ​ള്ള​വും കു​ടി​ച്ച് ജീ​വി​ച്ചു. ഒ​രു ദി​വ​സം ന​ജീ​ബി​നെ ര​ക്ഷി​ക്കാ​ൻ ഒ​രാ​ള് വ​ന്നു. ര​ക്ഷി​ച്ച് കൊ​ണ്ട് പോ​യി. പെ​രി​യോ​നേ റ​ഹ്മാ​നെ... പെ​രി​യോ​നേ റ​ഹീം... '

നോ​ട്ട് ബു​ക്കി​ൽ ന​ജീ​ബി​ന്‍റെ ചി​ത്ര​വും വ​ര​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ‘ആ​ടു​ജീ​വി​തം' എ​ഴു​തി​യ​ത്... 'ഇ​ത്രേ ഒ​ള്ളൂ... മ​ന്ത​ര​ത്തൂ​ർ എം​എ​ൽ​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി ന​ന്മ തേ​ജ​സ്വി​നി എ​ന്ന മി​ടു​ക്കി​ക്കു​ട്ടി' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ബെ​ന്യാ​മി​ൻ ന​ന്മ​യു​ടെ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.