ഏറെ സവിശേഷമായ പ്രണയശകലം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Tuesday, October 3, 2023 11:54 AM IST
ഏറെ ആഘോഷിക്കപ്പെടുന്ന ഒരു വികാരമാണല്ലൊ പ്രണയം. പലരും കവിതയും ചിത്രങ്ങളുമൊക്കെ ആയി ഇത് പ്രകടിപ്പിക്കും. കാലങ്ങളും വ്യക്തികളും മാറുമ്പോഴും ആ വികാരവും അതിന്മേലുള്ള ഭാവനകളും പിന്നെയും പുലരുന്നു.
ഇപ്പോഴിതാ ഒരു പ്രണയശകലമാണ് നെറ്റിസണില്‍ ചര്‍ച്ചയാകുന്നത്. നമ്മുടെ ഓട്ടോറിക്ഷകള്‍ മിക്കപ്പോഴും വേറിട്ട എഴുത്തുകളുടെ ഒരിടംകൂടിയാണല്ലൊ. "ഈ പാവം പൊയ്ക്കോട്ടെ', "തട്ടല്ലെ അരപ്പട്ടിണി' എന്നൊക്കെയുള്ള എഴുത്തുകള്‍ മിക്കവരും ശ്രദ്ധിക്കുന്നതാണ്.
എന്നാല്‍ ബംഗളൂരിലുള്ള ഒരു ഓട്ടോഡ്രൈവര്‍ കുറിച്ചത് സ്വല്പം വ്യത്യസ്തമാണ്. "സ്നേഹം പാര്‍ക്കിലെ ഒരു നടത്തം പോലെയാണ്' എന്നാണ് അദ്ദേഹത്തിന്റെ ഓട്ടോയുടെ പിറകില്‍ ഉള്ളത്.
എന്നാല്‍ അതിനൊപ്പം "ജുറാസിക് പാര്‍ക്' എന്ന് ചുവന്ന അക്ഷരങ്ങളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അവസാനത്തെ ഈ വാചകം ആദ്യത്തെ വാചകത്തെ ആകെ തമാശയാക്കി മാറ്റുന്നു. നിരവധിപേര്‍ ഷെയര്‍ ചെയ്ത ഈ ചിത്രത്തിന് അനവധി കമന്റുകള്‍ ലഭിക്കുന്നു.
"പ്രണയിതാക്കളെ തൊഴിലാളിവര്‍ഗത്തിന്റെ ശബ്ദത്തെ വിശ്വസിക്കൂ' എന്നാണൊരാള്‍ രസകരമായി കുറിച്ചത്.