ഏറ്റവും പ്രായം കൂടിയ നിന്‍ജ; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലിടം നേടി യുഎസ് വനിത
Monday, September 25, 2023 1:14 PM IST
ആളുകള്‍ പലതരത്തിലുള്ള പ്രകടനങ്ങള്‍ നടത്തി റിക്കാര്‍ഡുകള്‍ സ്വന്തമാക്കാറുണ്ടല്ലൊ. അവയില്‍ പലതും പിന്നീട് തകര്‍ക്കപ്പെടും. എങ്കിലും ചില റിക്കാര്‍ഡിന്റെ മാറ്റ് ഒന്നുവേറെ തന്നെയാണ്.
അത്തരത്തില്‍ വ്യത്യസ്തമായ ഒരു റിക്കാര്‍ഡിന്റെ കാര്യമാണിത്. ലെനോര്‍ മക്കോള്‍ എന്ന അമേരിക്കക്കാരിയാണ് ഈ റിക്കാര്‍ഡ് സ്വന്തമാക്കിയ ആള്. ലോകത്തിലെ ഏറ്റവും പ്രായമുള്ള നിന്‍ജ എന്ന റിക്കാര്‍ഡ് ആണ് ഇവര്‍ സ്വന്തമാക്കിയത്.
71 -ാം വയസിലാണ് ഇവര്‍ ഈ റിക്കാര്‍ഡിന് ഉടമയായത്. തന്റെ മകള്‍ ജെസി ഗ്രാഫ് നിന്‍ജ അത്ലറ്റിക് പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത് കണ്ടപ്പോഴാണ് മക്കോളിന് ഈ മേഖലയില്‍ താത്പര്യം ഉണ്ടായത്. മകള്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തു.
പിന്നീട് കഠിനമായ പരിശീലനം തന്നെ നടത്തി. നിന്‍ജ നീക്കങ്ങളിലെ പ്രധാനമായ വളയങ്ങളില്‍ ഊഞ്ഞാലാടുന്നതും കയറുകളില്‍ കയറുന്നതും മതിലുകളില്‍ കയറുന്നതുമൊക്കെ മക്കോള പരിശീലിച്ചു.
ആഹാരശീലങ്ങളിലും മാറ്റം വരുത്തി. മത്സ്യവും പച്ചക്കറികളും കുറച്ച് ചിക്കന്‍, ടര്‍ക്കി എന്നിവ ആഹാരങ്ങളില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പാലുല്‍പ്പന്നങ്ങളും സോഡയും ഒഴിവാക്കി. കൂടാതെ പഞ്ചസാരയുടെ അളവും ആശദ്ധിച്ചു.
71 വര്‍ഷം 90ദിവസം പ്രായമുള്ളപ്പോഴാണ് മക്കോള നിന്‍ജ മത്സരത്തില്‍ പങ്കെടുത്തത്. മക്കോളയുടെ പ്രകടനം സമൂഹ മാധ്യമങ്ങളിലും വെെറലായി. നിരവധിപേര്‍ അവരെ അഭിനന്ദിച്ച് കമന്റുകളിട്ടു. "പ്രായം ഒരു സംഖ്യ മാത്രമാണ് എന്ന പഴഞ്ചൊല്ലിന് മറ്റൊരുദാഹരണം' എന്നാെണാരാള് കുറിച്ചത്.