തിരക്കേറിയ റോഡിലേക്ക് കളിപ്പാട്ട കാര്‍ ഓടിച്ചെത്തിയ രണ്ടുവയസുകാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വീഡിയോ
Tuesday, September 19, 2023 3:41 PM IST
കുട്ടികള്‍ നമുക്ക് ഏവര്‍ക്കും പ്രിയപ്പെട്ടവരാണ്. എന്നാൽ നാം അവരില്‍ അധികം ശ്രദ്ധ പുലര്‍ത്തണം എന്നത് പ്രധാനമാണ്. അവരുടെ പ്രായത്തിലെ അറിവ്കുറവ് നിമിത്തം പല ആപത്തിലും ചെന്ന് പെടാം.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. സംഭവം ചൈനയിലാണ്.
ഷെജിയാംഗ് പ്രവിശ്യയിലെ തിരക്കേറിയ റോഡില്‍ ഒരു രണ്ടുവയസുകാരനെ കാണാം. ഈ കുട്ടിക്ക് ഒപ്പം ആരേയും കാണാന്‍ കഴിയുന്നില്ല. ഈ കുഞ്ഞ് ഇത്ര തിരക്കുള്ള റോഡിലേക്ക് തന്റെ കളിപ്പാട്ട കാര്‍ ഓടിച്ച് ഇറക്കുകയാണ്.
മറ്റു വഹനങ്ങള്‍ ചീറിപ്പായുന്നതിനിടയിലാണിത്. കാഴ്ചക്കാരുടെ നെഞ്ച് പിടയുന്ന ദൃശ്യങ്ങളാണ് പിന്നീടുള്ളത്. പല വാഹനങ്ങളും അടുത്തെത്തുമ്പോഴാണ് കുട്ടിയെ കാണുന്നത്. അവര്‍ വെട്ടിച്ച് മാറ്റിപോവുകയാണ്.
ഭാഗ്യം നിമിത്തമാണ് ഈ കുട്ടി ഓരോ തവണയും രക്ഷപ്പെടുന്നത്. ഒടുവില്‍ ഒരു ട്രക്ക് ഈ കുഞ്ഞിന് സമീപം നിര്‍ത്തുകയാണ്. ആ ട്രക്കില്‍ ഉണ്ടായിരുന്ന സ്ത്രീയും അവരുടെ ഭര്‍ത്താവും അതിവേഗം മറ്റു വാഹനങ്ങളെ തടഞ്ഞശേഷം ആ ഓമനക്കുഞ്ഞിനെ വാരിയെടുത്ത് റോഡിന്റെ ഒരുവശത്ത് എത്തിക്കുകയാണ്.
പോലീസ് വന്നതിനുശേഷം കുട്ടിയെ കുടുംബത്തിനായി കൈമാറുകയും ചെയ്യുന്നു. ഈ കുഞ്ഞ് അതിന്റെ മുത്തശ്ശിയുടെ പക്കല്‍ നിന്നും റോഡിലേക്ക് ഇറങ്ങിയതാണെന്നാണ് വിവരം. എന്തായാലും വലിയൊരു ആപത്തില്‍ നിന്ന് ആ കുഞ്ഞ് രക്ഷപ്പെട്ടു.
സമുഹ മാധ്യമങ്ങള്‍ വഴി നിരവധിപേര്‍ ട്രക്കിലെത്തിയ ആ ദമ്പതികളെ അഭിനന്ദിക്കുന്നുണ്ട്.