മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ഡല്‍ഹി പോലീസിന്റെ "സ്പീഡ് പോസ്റ്റ്'; വൈറല്‍
Monday, September 18, 2023 11:04 AM IST
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാകപ്പ് ഇന്ത്യ ഉയര്‍ത്തിയതില്‍ നാടാകെ ആഘോഷത്തിലാണ്. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആണ് ഇന്ത്യ തകര്‍ത്തത്.
ഈ മത്സരത്തില്‍ ഏറ്റവും അഭിനന്ദിക്കപ്പെട്ട താരം മുഹമ്മദ് സിറാജ് ആയിരുന്നല്ലൊ. ശ്രീലങ്ക 15.2 ഓവറില്‍ വെറും 50റണ്ണില്‍ ഒതുങ്ങിയതിന് പിന്നില്‍ സിറാജിന്റെ ആറ് വിക്കറ്റ് നേട്ടമാണ്. നെറ്റിസണ് ഈ നേട്ടത്തെ ആഘോഷമാക്കുമ്പോള്‍ പല പോസ്റ്റുകള്‍ ചര്ച്ചയാകുമല്ലൊ.
അത്തരത്തില്‍ ഏറ്റവും ശ്രദ്ധേയമായ പോസ്റ്റ് ഇട്ടിരിക്കുന്നത് ഡല്‍ഹി പോലീസാണ്. "ഇന്ന് സിറാജിന് സ്പീഡ് ചലനുകളൊന്നും ഉണ്ടാകില്ല' എന്ന് അവര്‍ തമാശയായി ട്വീറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വേഗതയേറിയ ബൗളിംഗ് അനുവദനീയമാണെന്ന് മാത്രമല്ല അത്യധികം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഈ രസകരമായ പോസ്റ്റ് സൂചിപ്പിക്കുന്നു.
വൈറലായി മാറിയ ഈ കുറിപ്പിന് നിരവധി കമന്റുകളും ലഭിച്ചു. "എറിഞ്ഞൊടിച്ചതിന് കേസെടുക്കണം' എന്നാണൊരാള്‍ തമാശയായി കുറിച്ചത്. "വെറും വേഗതയല്ല; കൃത്യതയുള്ള ബൗളര്‍' എന്ന് മറ്റൊരാളും കുറിച്ചു.