ഇന്ത്യൻ നൃത്തത്തിന്റെ "ഫ്യൂഷനുമായി' ബെൽജിയം യുവാവ്
Wednesday, September 6, 2023 2:23 PM IST
നൃത്തം കാണാത്തവരും ആസ്വദിക്കാത്തവരുമായി ആരുമുണ്ടായിരിക്കില്ലല്ലോ. എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ ബെൽജിയം സ്വദേശിയായ ഒരു യുവാവിന്റെ ഡാൻസാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ലോകമെന്പാടും അറിയപ്പെടുന്ന ഡാൻസ് കണ്ടന്റ് ക്രിയേറ്റർ എഡ് പീപ്പിളിന്റെ ഡാൻസാണ് ഇപ്പോൾ തരംഗമായിമാറിയത്.
ഇന്ത്യയിലെ തന്നെ വിവിധ സ്ഥലങ്ങളിലുള്ള ആളുകളുടെ നൃത്ത ചുവടുകൾ പഠിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും നിരവധിപ്പേർ അദ്ദേഹത്തെ ഡാൻസ് പഠിപ്പിക്കുകയുമായിരുന്നു.
അവരോടൊപ്പം ചുവടുകൾ വയ്ക്കുന്ന ദൃശ്യങ്ങൾ കൂട്ടിചേർത്ത വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.താരതമ്യേന ബുദ്ധിമുട്ടേറിയ ചുവടുകളാണ് എഡ് പീപ്പിൾ ഞൊടിയിടയിൽ പഠിച്ചെടുത്തത്.
ഇന്ത്യൻ നൃത്തങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് എഡ് പീപ്പിൾ തന്റെ വീഡിയോ പങ്കുവച്ചത്.ആറു ദിവസം മുന്പ് പോസ്റ്റ് ചെയ്ത വീഡിയോ 2 .8 ദശലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു.
"ഇന്ത്യൻ ഡാൻസ് മികച്ചതാണ്', "നിങ്ങളുടെ വീഡിയോ എന്നെ സന്തോഷിപ്പിക്കുന്നു' തുടങ്ങിയ കമന്റുകൾ വീഡിയോയിക്കു പിന്നാലെയെത്തി .