ഐ​ഫോ​ണ്‍ വാ​ങ്ങാ​ൻ യു​വാ​ക്ക​ളെ​ത്തി​യ​ത് ബാ​ത്ത് ട​ബ്ബി​ൽ നി​റ​യെ നാ​ണ​യ തു​ട്ടു​ക​ളു​മാ​യി
Friday, November 16, 2018 3:22 PM IST
ആ​പ്പി​ളി​ന്‍റെ ഐ​ഫോ​ണ്‍ വാ​ങ്ങു​വാ​ൻ ബാ​ത്ത് ട​ബ്ബി​ൽ നി​റ​ച്ച നാ​ണ​യ തു​ട്ടു​ക​ളു​മാ​യി യു​വാ​ക്ക​ൾ ഷോ​പ്പി​ലെ​ത്തി. റ​ഷ്യ​യി​ലാ​ണ് ഏ​വ​രെ​യും അ​ൽ​പ്പം അ​മ്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. 100,000 റ​ഷ്യ​ൻ റൂ​ബി​ളി​ന്‍റെ നാ​ണ​യ​ത്തു​ട്ടു​ക​ളാ​ണ് ഇ​വ​ർ ബാ​ത്ത് ട​ബ്ബി​ൽ നി​റ​ച്ച​ത്.

തു​ട​ർ​ന്ന് 350 കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്ന ബാ​ത്ത് ട​ബ്ബ് ചു​മ​ന്ന് സെ​ൻ​ട്ര​ൽ മോ​സ്കോ​യി​ലെ ഷോ​പ്പി​ൽ യു​വാ​ക്ക​ളെ​ല്ലാ​വ​രും എ​ത്തി. ബാ​ത്ത് ട​ബ്ബി​നു​ള്ളി​ൽ നാ​ണ​യ​ത്തു​ട്ടു​ക​ളു​മാ​യി ഇ​വി​ടെ​യെ​ത്തി​യ യു​വാ​ക്ക​ളെ ക​ണ്ട സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ ത​ട​ഞ്ഞു. എ​ന്നാ​ൽ പി​ന്നീ​ട് ഷോ​പ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​നു​ള്ള അ​നു​വാ​ദം ന​ൽ​കു​ക​യാ​യി​രു​ന്നു.

യു​വാ​ക്ക​ളു​ടെ പ്ര​വൃ​ത്തി​ക​ണ്ട് അ​മ്പ​ര​ന്ന് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ർ ആ​ദ്യ​മൊ​ന്ന് അ​മാ​ന്തി​ച്ചെ​ങ്കി​ലും പ​ണം സ്വീ​ക​രി​ക്കു​വാ​ൻ ത​യാ​റാ​യി. ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​ർ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ​ണം എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​വാ​നാ​യ​ത്. പി​ന്നീ​ട് ഐ​ഫോ​ണ്‍ എ​ക്സ് എ​സ് ഇ​വ​ർ​ക്കു ന​ൽ​കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.