ആകാശത്തുനിന്ന് നോട്ടുമഴ, ഓടിക്കൂടി ജനങ്ങൾ; കോൽക്കത്ത നഗരത്തിൽ സംഭവിച്ചത്...
Thursday, November 21, 2019 1:07 PM IST
നഗരത്തിലെ പ്രമുഖ വാണിജ്യകേന്ദ്രത്തിൽ "നോട്ടുമഴ'. ബുധനാഴ്ച വൈകുന്നേരം കോൽക്കത്തയിലാണ് സംഭവം. ബെന്റിൻക് സ്ട്രീറ്റിൽ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് നോട്ടുകെട്ടുകള്‍ താഴേക്ക് വീഴുന്നത് കണ്ട് ജനം അന്പരന്നത്.
തെരുവിലെ വ്യാപാര സ്ഥാപനം നിലനിൽക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നാണ് 2000, 500, 100 നോട്ടുകൾ താഴേക്ക് വിതറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഏതായാലും സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.