ന​ഖ​ത്തി​ൽ ചി​താ​ഭ​സ്മം; മ​ണ്‍​മ​റ​ഞ്ഞ പി​താ​വി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി വി​വാ​ഹ​വേ​ദി​യി​ൽ യുവതി
മ​ണ്‍​മ​റ​ഞ്ഞ പി​താ​വി​ന്‍റെ ഓ​ർ​മ​ക​ൾ സൂ​ക്ഷി​ക്കു​വാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​താ​ഭ​സ്മം ന​ഖ​ത്തി​ല​ണി​ഞ്ഞ് വി​വാ​ഹ​വേ​ദി​യി​ലെ​ത്തി വ​ധു. ബ്രി​ട്ട​ണ്‍ സ്വ​ദേ​ശി​നി​യാ​യ 26കാ​രി ഷാർലറ്റ് വാ​ൾ​ട്ട​ണി​ന്‍റെ വി​വാ​ഹ​ത്തി​ന് നാ​ല് മാ​സം മു​ൻ​പാ​ണ് പി​താ​വ് മി​ക്ക് ബാ​ർ​ബ​ർ അ​ന്ത​രി​ച്ച​ത്. വി​വാ​ഹ​വേ​ദി​യി​ലേ​ക്ക് പി​താ​വി​ന്‍റെ കൈ​പി​ടി​ച്ച് വ​രു​വാ​ൻ കൊ​തി​ച്ചി​രു​ന്ന ഷാർലറ്റ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മീപ്യം ത​നി​ക്കൊ​പ്പ​മു​ണ്ടാ​കു​വാ​ൻ വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ത്യേ​ക​മാ​യ ഡി​സൈ​ൻ ചെ​യ്ത് പി​താ​വി​ന്‍റെ ചി​താ​ഭ​സ്മം ന​ഖ​ത്തി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ് അ​വ​ർ ചെ​യ്ത​ത്. ഷാർലറ്റി​ന്‍റെ ബ​ന്ധു​വി​ന്‍റെ ആ​ശ​യ​മാ​യി​രു​ന്നു ഇ​ത്. വി​വാ​ഹ​വേ​ദി​യി​ൽ പി​താ​വ് ത​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​നു​ഭ​വ​മാ​ണ് ല​ഭി​ച്ച​തെ​ന്നാ​ണ് ഷാർലറ്റ് പ​റ​ഞ്ഞ​ത്.



കാ​ൻ​സ​റി​നെ തു​ട​ർ​ന്ന് ഏ​പ്രി​ലി​ലാ​ണ് മി​ക്ക് ബാ​ർ​ബ​റി​ന്‍റെ മ​ര​ണം. പി​താ​വി​ന്‍റെ വേ​ർ​പാ​ടി​ൽ ഏ​റെ ദു​ഖി​ത​യാ​യി​രു​ന്ന ഷാർലറ്റ് ഇ​പ്പോ​ൾ ഏ​റെ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്ന് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.