കണ്ടാല്‍ പാവം..! കൈയിലിരിപ്പോ?
Sunday, September 20, 2020 3:15 PM IST
നീല നിറമുള്ള പാമ്പുകള്‍ ലോകത്ത് തന്നെ അത്യപൂര്‍വമാണ്. കാണാന്‍ ആകര്‍ഷകവും ഇമ്പമുള്ളതാണെങ്കിലും ഈ പാമ്പുകള്‍ ഏറ്റവും വിഷമുള്ള ഒന്നാണ്.
ഇത്തരമൊരു അണലി പാമ്പാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കീഴടക്കുന്നത്. ചുമന്ന് തുടത്ത റോസാ പൂവിന്റെ മുകളില്‍ ചുറ്റി പിണഞ്ഞു കിടക്കുന്ന ഈ പാമ്പിന്റെ സൗന്ദര്യം ആരെയും ആകര്ഷിപ്പക്കുമെന്നതില് തെല്ലും സംശയമില്ല.
ഇന്തോനേഷ്യ, കിഴക്കന്‍ തിമോര്‍ എന്നീ രാജ്യങ്ങളില്‍ കാണപ്പെടുന്ന പിറ്റ് വൈപ്പര്‍ എന്ന ഗണത്തില്‍പ്പെടുന്നതാണ് ഈ അണലി. ഈ രാജ്യങ്ങളില്‍ പച്ച നിറത്തിലുള്ള അണലിപാമ്പുകളാണ് സാധാരണയായി കാണപ്പെടുന്നതെങ്കിലും അപൂര്‍വമായാണ് നീല നിറത്തിലുള്ള പാമ്പുകളെ കണ്ടെത്തുന്നത്.
ഈ പാമ്പിന്റെ വിഷം ശരീരത്തില്‍ പ്രവേശിച്ചാല്‍ കടുത്ത രക്തസ്രാവത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.