ദുബായ് കിരീടാവകാശിയുടെ "ബെൻസ് കൂട്ടിൽ' കുഞ്ഞുണ്ടായി
Thursday, August 13, 2020 7:33 PM IST
കോടികൾ വിലമതിക്കുന്ന ബെൻസിൽ കൂടുകൂട്ടിയ കിളിയുടെ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായിരുന്നു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാന്റെ ബെൻസിലാണ് കിളി കൂടുകൂട്ടിയിരുന്നത്.
കിളി കൂടുകൂട്ടിയതിനാൽ കുറച്ചു നാളുകളായി കാർ ഓടിക്കാതെ മാറ്റിവച്ചിരിക്കുകയായിരുന്നു ഇദ്ദേഹം.തന്റെ പ്രിയ വാഹനമായ മെഴ്സിഡസ് ബെൻസ് ജി6 ന്റെ ബോണറ്റിൽ കൂടു കൂട്ടിയ കിളിയെ ആരും ശല്യപ്പെടുത്തരുമെന്നും ഹംദാൻ നിർദേശിച്ചിരുന്നു.

ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാന്‍ പ്രത്യേക കയറു കൊണ്ട് വേലിയും കെട്ടിയിരുന്നു. ഇപ്പോഴിതാ കാറിലെ കിളികൂട്ടിലെ മുട്ടകള്‍ വിരിഞ്ഞതിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. രണ്ട് കുഞ്ഞിക്കിളികൾ ഉണ്ടായതിന്റെ ദൃശ്യങ്ങൾ ഷെയ്ഖ് ഹംദാൻ തന്നെതാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. 80 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കുഞ്ഞുങ്ങൾ വിരിഞ്ഞതിന് മുൻപുള്ള ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും കാണാം.
ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാവാത്തതാണ് എന്ന് ഹംദാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട് .