ഭൂമിയിലെ മാലാഖമാർക്കായി എരുമേലി ഹെവൻലി വോയ്സിന്റെ ഗാനോപഹാരം
Wednesday, May 13, 2020 6:30 PM IST
കോവിഡിനെതിരെ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് സേവനരംഗത്ത് പ്രവർത്തിക്കുന്നവർക്കായി എരുമേലി ഹെവൻലി വോയ്സിന്റെ ഗാനോപഹാരം. "ഭൂമിയിലെ മാലാഖമാർ’ എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഫാ. സ്റ്റീഫൻ ഓണിശേരിയാണ്.
ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത് ബിബിൻ എരുമേലിയും പശ്ചാത്തല സംഗീതം നൽകിയിയിരിക്കുന്നത് അനീഷ് മണ്ണാമ്പറമ്പിലുമാണ്. വീഡിയോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പത്താം ക്ലാസ് വിദ്യാർഥിയായ പത്തനംതിട്ട സ്വദേശി ജോർജി തോമസ് ജിയോ ആണ്.
കാഞ്ഞിരപ്പള്ളി രൂപതയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വൈദികരും, കന്യാസ്ത്രീകളും, മറ്റു കലാകാരന്മാരും അവരുടെ വീടുകളിൽ ആയിരുന്നുകൊണ്ടാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
സീറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, സീറോ മലങ്കര സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ സാമുവൽ മാർ ഐറേനിയസ്, വിവിധ രാജ്യങ്ങളിൽ സാമുഹ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ജനപ്രതിനിധികൾ തുടങ്ങിയവർ ആൽബത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.